ആകാശത്തേക്ക് വെടി; വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായെന്ന് മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ സുഗതന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് വെടിവെച്ചതിൽ പൊലീസിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായി. ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്‍റെ മണ്ഡലത്തിൽ ഉണ്ടായത്. പൊലീസ് ആശങ്ക ഉണ്ടാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.”പ്രശ്നങ്ങളൊക്കെ ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലം എംഎൽഎ എന്ന നിലയിൽ എന്‍റെ ആഗ്രഹം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനകാലത്താണ് ഈ വെടിയുടെ ശബ്ദം കുറെശ്ശെ മുഴങ്ങാൻ തുടങ്ങിയത്. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായി. അനാവശ്യമായ ടെൻഷൻ പൊലീസ് ഉണ്ടാക്കാൻ പാടില്ല” മുരളീധരൻ പറഞ്ഞു.ഉത്സവപ്പറമ്പിൽ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ സുഗതൻ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്ത് ഇയാളുടെ വീട്ടിൽ എത്തിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്. പൊലിസ് എത്തിയതോടെ സുഗതൻ്റെ അനുയായികളും പരിസരത്ത് എത്തി. അനുയായികൾ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവരിൽ നിന്ന് രക്ഷ നേടാനാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചത്.സുഗതന്‍റെ അറസ്റ്റിൽ അസ്വാഭാവികത ഇല്ലെന്നും ആകാശത്തേക്ക് വെടിവെച്ച് പ്രതിയെ പിടിച്ച പൊലീസുകാരനെ അഭിനന്ദിക്കുന്നുവെന്നുമാണ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. സംഭവത്തിൽ എസിപിയോട് സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button