ലൈസൻസില്ലാതെ 16 വർഷം പറത്തിയത് 900ലധികം വിമാനങ്ങൾ; ഒടുവിൽ പൈലറ്റ് അറസ്റ്റിൽ

ടോറോണ്ടോ: ഹോളിവുഡ് സിനിമയായ ‘ക്യാച്ച് മീ ഇഫ് യു കാൻ’ ഓർമയുണ്ടോ? ലിയനാർഡോ ഡികാപ്രിയോ വ്യാജ പൈലറ്റായി വിലസിയ ആ സിനിമയിലെ നായകനെപ്പോലും നാണിപ്പിക്കുന്ന ഒരു യഥാർഥ നായകനുണ്ട് കാനഡയിൽ. പേര് ജെഫ്രി വാൾ, വയസ് 59. കഴിഞ്ഞ 16 വർഷമായി യാതൊരു കൂസലുമില്ലാതെ, ആവശ്യമായ ലൈസൻസ് പോലുമില്ലാതെ കൂളായി വിമാനം പറത്തിയ ഈ കപ്പിത്താനെ ഒടുവിൽ പൊലീസ് പൊക്കി! തള്ളല്ല, 900 വിമാനങ്ങൾ പറത്തിയ യഥാർഥ കഥ!വലിയ യാത്രാവിമാനങ്ങൾ ക്യാപ്റ്റനായി പറത്താൻ ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ നിർബന്ധമാണ്. എന്നാൽ നമ്മുടെ കക്ഷിയുടെ കയ്യിൽ അതുണ്ടായിരുന്നില്ല. 2009 മുതൽ 2025 വരെയുള്ള കാലയളവിൽ 900ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളാണ് ഈ ഒന്റാറിയോ സ്വദേശി യാതൊരു കുലുക്കവുമില്ലാതെ പറത്തിയത്. അതും ബോയിങ് 767, 777, 787 തുടങ്ങിയ വമ്പൻ വിമാനങ്ങൾ! ലക്ഷക്കണക്കിന് ആളുകളാണ് ഇയാളുടെ വിമാനത്തിൽ ഇത്രയും കാലം ആകാശയാത്ര നടത്തിയത് എന്ന് കേൾക്കുമ്പോൾ തന്നെ ആർക്കായാലും ഒന്ന് തലകറങ്ങും. നാടകീയമായ തിരക്കഥ, ഒടുവിൽ ട്വിസ്റ്റ്!തട്ടിപ്പ് പുറത്താകാതിരിക്കാൻ കിടിലൻ തിരക്കഥയാണ് ഇയാൾ ഒരുക്കിയത്. തന്റെ സർട്ടിഫിക്കറ്റുകൾ മോഷണം പോയെന്ന് കാണിച്ച് പൊലീസിൽ ഒരു വ്യാജ പരാതിയും നൽകി. എന്നാൽ ട്രാൻസ്‌പോർട്ട് കാനഡയ്ക്ക് രേഖകളിൽ ചില സംശയങ്ങൾ തോന്നിയതോടെ കളി മാറി. കാനഡയിലെ പീൽ റീജിയണൽ പൊലീസ് ആരംഭിച്ച ‘പ്രോജക്റ്റ് ഇക്കറസ്’എന്ന അന്വേഷണത്തിലാണ് തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വകുപ്പുകളാണ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ1998ൽ എയർ കാനഡയിൽ ജോലിക്കു കയറിയ വാൾ 2009ലാണ് ക്യാപ്റ്റനായി പ്രൊമോഷൻ വാങ്ങിയത്. ഈ 16 വർഷത്തെ വ്യാജ സേവനത്തിലൂടെ ഇയാൾ ശമ്പളമായി വാങ്ങിക്കൂട്ടിയത് ഏകദേശം 2.9 ദശലക്ഷം കനേഡിയൻ ഡോളറാണ്! അതായത് നമ്മുടെ നാട്ടിലെ കണക്കനുസരിച്ച് ഏകദേശം 17 കോടിയിലധികം രൂപ! ‘ഒരു ഫാമിലി ഡോക്ടർ തന്റെ സാധാരണ ക്ലിനിക്കിൽ വെച്ച് ബ്രെയിൻ സർജറി ചെയ്യുന്നതിന് തുല്യമാണിത്’ എന്നാണ് സീനിയർ പൊലീസ് ഉദ്യോഗസ്ഥനായ നിക്ക് മിലിനോവിച്ച് ഈ വമ്പൻ തട്ടിപ്പിനെ വിശേഷിപ്പിച്ചത്. ‘യാത്രക്കാർ സേഫായിരുന്നു’ എന്ന് എയർ കാനഡസംഭവം വലിയ നാണക്കേടായതോടെ എയർ കാനഡ വേഗം ന്യായീകരണവുമായി വന്നു. കക്ഷിയുടെ കയ്യിൽ അടിസ്ഥാനപരമായ ‘കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ്’ ഉണ്ടായിരുന്നെന്നും, കമ്പനിയുടെ ട്രെയിനിങ് ഒക്കെ പാസായതുകൊണ്ട് യാത്രക്കാർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നുമാണ് വിമാനക്കമ്പനിയുടെ കിടിലൻ വാദം. ലൈസൻസില്ലെന്ന തട്ടിപ്പ് മനസിലായ ഉടനെ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിരുന്നു. 2025ൽ ഇയാൾ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. എങ്കിലും 16 വർഷമായിട്ടും ഈ വൻ തട്ടിപ്പ് ആരും പിടിച്ചില്ലല്ലോ എന്നോർത്ത് അന്തംവിട്ടിരിക്കുകയാണ് വ്യോമയാന മേഖല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

SITUS GACOR

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D