കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ നൂറിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും നാട്ടിലെത്താൻ വിപുലമായ ക്രമീകരണങ്ങളാണ് കേന്ദ്ര റെയിൽവേ ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് കേരളത്തിനായി അധിക പ്രത്യേക ട്രെയിനുകൾ അനുവദിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേരളത്തിന്റെ റെയിൽവേ വികസനത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button