ജാതി സമവാക്യവും എസ്‌ഐആറും തിരിച്ചടിച്ചു’; നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി സിപിഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി സിപിഎം. ജാതി സമവാക്യവും, എസ്‌ഐആറും തിരിച്ചടിച്ചു. ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ഇടതുമുന്നണിയിൽ നിന്ന് വിട്ടുമാറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് പറയുന്നു.തളിപ്പറമ്പിലെ പരാജയ കാരണം സ്ഥാനാർഥി നിർണയമാണെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. സർക്കാരിനെതിരായ പ്രചാരണം വോട്ടുകൾ നഷ്ടമാക്കി. അത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ സ്വയംവിമർശനമുണ്ട്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സം​ഗമത്തിന്റെ ശോഭ കെടുത്തി. പ്രതിപക്ഷ നേതാവായി പിണറായിയെ തീരുമാനിച്ചത് ഏകകണ്ഠമായാണ്. പ്രായോഗിക തിരുത്തൽ നടപടികൾ കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷം ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button