ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് മരണം, 14 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങി ഏഴ് തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 14 തൊഴിലാളികളെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. രണ്ട് പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button