കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം;കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് നിന്നാണു സ്വർണം കണ്ടെടുത്തത്. പിതാവിന്‍റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടി.കുഞ്ഞുങ്ങളുമായി എത്തുമ്പോൾ കസ്റ്റംസ് പരിശോധനയുണ്ടാകില്ലെന്ന ധാരണയിലാണ് ഇയാൾ കുഞ്ഞിനെ കരുവാക്കിയത്. മൂന്ന് മക്കളോടൊപ്പമാണ് വിമാനത്താവളത്തിൽ എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തത്.





