ഇനി സ്ക്രീൻഷോട്ട് കാണിച്ചിട്ടും കാര്യമില്ല, പണി കിട്ടും! അൺറിസർവ്ഡ് ടിക്കറ്റ് കാണിക്കാൻ ഇനി ഈ വഴി മാത്രം; റെയിൽവേ നിയമം കർശനമാക്കി

ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അൺറിസർവ്ഡ് ടിക്കറ്റ് ഫോണിൽ കാണിച്ചാൽ മതിയെന്നാണോ കരുതുന്നത്? വാട്സ്ആപ്പിൽ ലഭിച്ച അൺറിസർവ്ഡ് ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. പ്രത്യേകിച്ച് RailOne ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിലാണ് യാത്രക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് വ്യാപകമായ സാഹചര്യത്തിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ യാത്രക്കാർക്ക് പരിശോധനാ സമയത്ത് ബുദ്ധിമുട്ടുകളും പിഴയും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി. മറ്റൊരാളുടെ ഫോണിൽ എടുത്ത ടിക്കറ്റ് പോരാ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ സൗരഭ് ജെയിൻ പറയുന്നതനുസരിച്ച്, RailOne ആപ്പ് വഴി ബുക്ക് ചെയ്ത അൺറിസർവ്ഡ് ടിക്കറ്റ്, ആപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്തതുമായ അതേ മൊബൈൽ ഫോണിൽ തന്നെയായിരിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് തന്റെ ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അതിന്റെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് WhatsApp വഴി അയച്ചാൽ, ആ സ്ക്രീൻഷോട്ട് കാണിച്ച് നിങ്ങൾക്ക് യാത്ര ചെയ്യാനാകില്ല. അതുകൊണ്ട് സ്വന്തം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോണിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്കിടെ അതേ ഫോൺ കൈവശം വയ്ക്കുകയും വേണം.മറ്റൊരു പ്രധാന കാര്യം യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് എടുക്കണം. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോൾ RailOne ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്താൽ അത് സാധുവായ ടിക്കറ്റായി കണക്കാക്കില്ല. അതുപോലെ മറ്റൊരാളുടെ ഫോണിൽ നിന്ന് ടിക്കറ്റ് എടുത്ത് സ്ക്രീൻഷോട്ട് സൂക്ഷിക്കുന്നതും റെയിൽവേയുടെ ഡിജിറ്റൽ ടിക്കറ്റിങ് നിബന്ധനകൾ പാലിക്കുന്നതല്ല.ഫോൺ ഓഫായാലും പണി കിട്ടും ഡിജിറ്റൽ ടിക്കറ്റുമായി യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈൽ ഫോൺ തന്നെ യാത്രയ്ക്കിടെ കൈവശം വയ്ക്കണം. ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് കാണിക്കാൻ ഫോൺ ഓണായിരിക്കണം. അതിനാൽ ബാറ്ററി തീർന്ന് ഫോൺ ഓഫ് ആകാതിരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണം. RailOne ടിക്കറ്റ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കുക. RailOne ആപ്പിൽ സ്വന്തം രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്ത അതേ ഫോണിൽ തന്നെ ടിക്കറ്റ് ലഭ്യമായിരിക്കണം. WhatsApp വഴി ലഭിച്ച ടിക്കറ്റിന്റെ screenshot സാധുവായ യാത്രാ രേഖയല്ല. മറ്റൊരാളുടെ ഫോണിൽ ബുക്ക് ചെയ്ത ടിക്കറ്റ് സ്വന്തം ഫോണിൽ സ്ക്രീൻഷോട്ട് ആയി സൂക്ഷിച്ചാലും ഉപയോഗിക്കാനാകില്ല. യാത്രയ്ക്കിടെ ടിക്കറ്റ് ബുക്ക് ചെയ്ത ഫോൺ കൈവശം വയ്ക്കുക. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാൻ ഫോൺ ഓണായും മതിയായ ചാർജോടെയും സൂക്ഷിക്കുക. പിഴയും കൂടിയിട്ടുണ്ട് ശരിയായ ടിക്കറ്റില്ലാതെയോ ക്രമക്കേടുള്ള ടിക്കറ്റുമായോ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250ൽ നിന്ന് 500 ആയി ഉയർത്തിയിട്ടുണ്ട്. 2026 ജൂൺ 19 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്. അതിനാൽ ഇനി “ടിക്കറ്റ് ഉണ്ടല്ലോ, സ്ക്രീൻഷോട്ട് കാണിച്ചാൽ മതിയാകും” എന്ന രീതിയിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക.ടിക്കറ്റ് ബുക്ക് ചെയ്ത ഫോൺ തന്നെ കൈയിൽ, ടിക്കറ്റ് യാത്ര തുടങ്ങും മുമ്പ് തന്നെ ഇതാണ് RailOne ഉപയോഗിക്കുന്നവർ ഓർത്തിരിക്കേണ്ട പ്രധാന കാര്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button