ശുഭ്മാൻ ഗില്ലിന്റെ കണ്ണിന്റെ വശത്തെ ഉപകരണം ശ്രദ്ധിച്ചോ; ചില്ലറക്കാരനല്ല ‘ടെമ്പിൾ’

ഒക്ടലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കണ്ണിന്റെ വശത്തായി ഒരു ചെറിയ ഉപകരണം ശ്രദ്ധയിൽപ്പെട്ടത് ആരാധകരിൽ കൗതുകമുണർത്തിയിരുന്നു. ഇതൊരു സ്റ്റിക്കറാണെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രത്യേക വെയറബിൾ സെൻസറാണെന്ന് പിന്നീട് വ്യക്തമായി. ഓവൽ ആകൃതിയിലുള്ള ഈ വസ്തു ധരിച്ചാണ് ​ഗിൽ കിവീസിനെതിരെ ഫീൽഡ് ചെയ്യാനിറങ്ങിയത്. ‘ടെമ്പിൾ’ എന്ന ഫിറ്റ്നസ് ഉപകരണമാണിത്. ബാഡ്മിന്റൺ താരം പി.വി. സിന്ധു ഉൾപ്പെടെയുള്ള താരങ്ങളും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്. സൊമാറ്റോ, ഇറ്റേണൽ എന്നിവയുടെ സ്ഥാപകനായ ദീപീന്ദർ ​ഗോയലാണ് ഇത് വികസിപ്പിച്ചെടുത്തത്. മുഖത്ത് നെറ്റിയുടെ വശങ്ങളിലെ ചർമ്മങ്ങളിലാണ് ഇത് ധരിക്കേണ്ടത്.

ഈ ആരോഗ്യ നിരീക്ഷണ ഉപകരണം പതിവ് ഫിറ്റ്നസ് ട്രാക്കറുകളിൽ നിന്ന് വ്യത്യസ്തമായി ഹൃദയമിടിപ്പ്, ഉറക്കം എന്നിവയ്ക്ക് അപ്പുറം തലച്ചോറുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരീക്ഷിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തത്. നെറ്റിയുടെ വശത്തായി ഒട്ടിച്ചുപയോഗിക്കുന്ന ഈ ഉപകരണം, ഒപ്റ്റിക്കൽ സെൻസറുകളുടെ സഹായത്തോടെ തലച്ചോറിലെ രക്തയോട്ടവുമായി ബന്ധപ്പെട്ട സൂചകങ്ങളെ നിരീക്ഷിക്കുന്നു. വ്യായാമം, വിശ്രമം, കടുത്ത സമ്മർദ്ദാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ മനസ്സിലാക്കാൻ ഇത് വഴി സാധിക്കും. എന്നാൽ ഇതൊരു മെഡിക്കൽ ഉപകരണമല്ലെന്നതാണ് ശ്രദ്ധേയം. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് രക്തയോട്ടം അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങളും മറ്റ് ഘടകങ്ങളും രക്തയോട്ടത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ഡിവൈസ് നിരീക്ഷിക്കുന്നു. മത്സരത്തിനിടെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുക, ബൗളറുടെ നീക്കങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ കളിക്കാരിൽ മാനസിക സമ്മർദ്ദമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലുണ്ടാക്കുന്ന പ്രതികരണങ്ങൾ ഈ ഉപകരണത്തിലൂടെ കണ്ടെത്താനാകും. കഠിനമായ പരിശീലനത്തിന് ശേഷം ശരീരം പൂർവ്വസ്ഥിതി പ്രാപിക്കുന്നതും വിശ്രമവേളകളിലെ മാറ്റങ്ങളും ഇത് വഴി നിരീക്ഷിക്കാൻ കഴിയും. ശാരീരിക പ്രയത്നത്തിന്റെ അളവ് വ്യക്തമാക്കുന്ന ‘എൻട്രോപ്പി’ എന്നൊരു സ്കോറും ഈ ഉപകരണം നൽകുന്നുണ്ട്. വ്യായാമം, ഉറക്കം, സമ്മർദ്ദം എന്നിവയ്ക്കനുസരിച്ച് ഈ സ്കോറിൽ വ്യത്യാസങ്ങൾ വരാം. അതേസമയം, കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത്തരം ബ്രെയിൻ മോണിറ്ററിംഗ് വെയറബിളുകൾക്ക് സാധിക്കുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. കായിക താരങ്ങളുടെ ശാരീരിക അവസ്ഥ മനസ്സിലാക്കാൻ ഇത് സഹായകരമാണെങ്കിലും, കളിക്കാരന്റെ മികവോ തീരുമാനങ്ങളെടുക്കാനുള്ള കഴിവോ അളക്കാനാകില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കായിക ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുതിയൊരു കൗതുകകരമായ പരീക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot