അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്‌ലിമായിരുന്നു, പിന്നീട് വിശാല ഹിന്ദുവായി’; സലിംകുമാറെന്ന പേരിന് പിന്നിലെ കഥ


മലയാളക്കരയെ ഏറെ ദുഖത്തിലാഴ്ത്തുന്നതാണ് നടൻ സലിംകുമാറിന്റെ വിയോഗം. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത അതുല്യ പ്രതിഭ. 1969 ഒക്ടോബർ 10-ന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി ജനിച്ച അദ്ദേഹം, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടനും ജീവിതത്തോട് തന്നെ പോരാടിയ മനുഷ്യനുമാണ്.അഞ്ചാം ക്ലാസ് വരെ താനൊരു മുസ്‌ലിമായിരുന്നു എന്ന സലിംകുമാറിന്റ വാക്കുകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. സഹോദരൻ അയ്യപ്പനുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു സലിംകുമാറിന്റെ പരാമർശം.സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങൾ അന്നത്തെ ഈഴവ കുടുംബങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ചെറുപ്പക്കാർ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാത്ത വിധം പേരുകളിട്ടു. സലിം, നൗഷാദ്, ജലീൽ എന്നിങ്ങനെയുള്ള പേരുകൾ. ‘സലിം’ എന്ന തന്റെ പേര് തന്നെയാണ് സഹോദൻ അയ്യപ്പനുമായുള്ള തന്റെ ബന്ധമെന്നും നടൻ അന്ന് പറഞ്ഞിരുന്നു. ‘കുമാർ’ എന്ന പേരിന് പിന്നിലും അദ്ദേഹത്തിന് ഒരു കഥ ഉണ്ടായിരുന്നു. തന്നെ ചിറ്റാറ്റുപുഴ എൽപിഎസിൽ ചേർക്കാനെത്തിയ അച്ഛനോട്, സലിം എന്ന പേര് മുസ്‌ലിം പേരാണല്ലോ എന്നാണ് അധ്യാപകൻ ചോദിച്ചത്. അച്ഛന് ഇതിനെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. തുടർന്ന് കുമാർ എന്നുകൂടി ചേർത്താൽ പേര് ശരിയാകുമെന്നും അധ്യാപകൻ പറഞ്ഞു. അങ്ങനെ അഞ്ചാം ക്ലാസ് വരെ മുസ്‌ലിമായിരുന്ന താൻ അഞ്ചാം ക്ലാസിന് ശേഷം വിശാല ഹിന്ദുവായെന്നുമായിരുന്നു സലിംകുമാറിന്റെ വാക്കുകൾ. തന്റെ നിലപാടുകളും രാഷ്ട്രീയവും തുറന്നുപറയാൻ ഒരു മടിയുമില്ലാതിരുന്ന നടൻ കൂടിയാണ് സലിംകുമാർ. ഓരോ മലയാളികളെയും ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം ദേശീയ പുരസ്‌കാരം വരെയെത്തിയ അഭിനയമികവ്. കാലം കടന്നുപോയാലും മലയാളത്തിന്റെ മണവാളനായി സലിംകുമാർ തുടരും. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന്‌ വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സംസ്കാരം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button