കളമശ്ശേരി കൂട്ട ബലാത്സംഗം: ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേർ കൂടി പിടിയിൽ, കസ്റ്റഡിയിലെടുത്തത് വയനാട്ടിൽനിന്ന്

കൊച്ചി: സ്പായിൽ ജോലി അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാലു പ്രതികളും പിടിയിലായി. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്.ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയാണ് തന്നെ കൂടുതൽ ഉപദ്രവിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികൾ രണ്ടുപേരും വയനാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ജില്ലയിലെത്തുന്നത്. സ്പാ നടത്തിപ്പുകാരുടെ കൊടും പീഡനമാണ് യുവതിക്ക് നേരിടേണ്ടിവന്നതെന്നും ഒടുവിൽ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും ഭർത്താവ് തുറന്നുപറഞ്ഞിരുന്നു. ഡ്രൈവറായ ഭർത്താവ് സംഭവദിവസം മൂന്നാറിലേക്ക് ഓട്ടം പോയതായിരുന്നു. പലതവണ വിളിച്ചെങ്കിലും പിറ്റേ ദിവസം വൈകീട്ടാണ് യുവതി ഫോണെടുത്തത്. ഫോണിന്‍റെ ഡിസ്പ്ലേ പോയതിനാൽ നന്നാക്കാൻ കൊടുത്തിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. രാത്രി ഭർത്താവ് വീട്ടിലെത്തുമ്പോൾ ലൈറ്റുകളൊന്നും ഓൺ ചെയ്തിരുന്നില്ല. യുവതിയുടെ മുഖം നീരുവന്ന് വീർത്ത നിലയിലും പരിക്കേറ്റ അവസ്ഥയിലുമായിരുന്നു. ഭർത്താവ് പലതവണ തിരക്കിയപ്പോഴാണ് നേരിടേണ്ടിവന്ന കൊടിയ പീഡനം യുവതി വിവരിച്ചത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് കൂടുതൽ ഉപദ്രവിച്ചത്. പ്രതികൾ യുവതിയുടെ ഫോൺ കൈക്കലാക്കിയ ശേഷം മയക്കുമരുന്ന് കലർത്തിയ ബിയറും ഐസ്ക്രീമും നൽകി ബോധം കെടുത്തുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഉപദ്രവം നേരിടേണ്ടിവന്നു. പീഡനദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ മുറിയിലെത്തി. ഈ സമയം യുവതി ബിയർ കുപ്പി തല്ലിപ്പൊട്ടിച്ചശേഷം അത് കുത്തി സ്വയം ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പ്രതികൾ പോകാൻ അനുവദിച്ചത്. മാനസികമായും ശാരീരികമായും തകർന്ന യുവതി കളമശ്ശേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അതിക്രമം നടന്ന ഇടപ്പള്ളി ഉണിച്ചിറയിലെ സ്പാ പൊലീസ് കഴിഞ്ഞദിവസം പൂട്ടിച്ചു. യുവതികളെ കെണിയിൽപെടുത്തി സെക്സ് റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് സ്പാ നടത്തിപ്പിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot