എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്; എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം: മന്ത്രി എം ലിജു

യുഡിഎഫിന്റേത് എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് നയം സമൂഹത്തിന് നിർണായകമാണ്. നയത്തിൽ മാറ്റമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ നടക്കുകയാണെന്നും എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. തുടർച്ചയായി എക്സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നുണ്ട്. ആൻറി നാർക്കോട്ടിക്ക് ആക്ഷനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. പാർട്ടിക്കുള്ളിലും മുന്നണികളിലും ചർച്ച ചെയ്യും. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വടകരയിലെ ആത്മഹത്യയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എം ലിജു ഉറപ്പ് നൽകി. വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ഉടൻ നടപടി ഉണ്ടാവും. എന്ത് ക്രമക്കേട് നടന്നു എന്ന റിപ്പോർട്ടാണ് സഹകരണ വകുപ്പിൽ നിന്ന് ലഭിക്കേണ്ടത്. കുറ്റക്കാരായവർ ആരായാലും ഏത് രാഷ്ട്രീയ പാർട്ടി എന്നില്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button