സിനിമാ നടന്‍ അബുസലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം ഒരു വശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല.എതിരെ വന്ന കാറിൽ ദമ്പതികളും കുട്ടിയുമടക്കം മൂന്ന് പേരാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല.




