മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്റെ പേര് അപ്രതീക്ഷിതമായി മാറ്റി പുതിയ ബോർഡ് സ്ഥാപിച്ചു. ശനിയാഴ്ച രാത്രി ആശുപത്രി പരിസരത്താണ് “മെഡിക്കൽ കോളജ് മലപ്പുറം” എന്നെഴുതിയ പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്.ഇതുവരെ ‘ഗവൺമെന്റ് മെഡിക്കൽ കോളജ്, മഞ്ചേരി’ എന്ന പേരിലായിരുന്നു സ്ഥാപനം ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. അക്കാദമിക് ബ്ലോക്കിന് മുന്നിലുണ്ടായിരുന്ന പഴയ ബോർഡ് നീക്കം ചെയ്ത ശേഷമാണ് പുതിയ ബോർഡ് സ്ഥാപിച്ചത്. രാത്രി ഒമ്പതരയോടെയാണ് ബോർഡ് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, പേരുമാറ്റവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ നിന്നോ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നോ മുൻകൂട്ടി യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് സൂചന. ബോർഡ് മാറ്റാനുള്ള തീരുമാനം ഏത് തലത്തിലാണ് എടുത്തതെന്ന കാര്യത്തിലും വ്യക്തതയില്ല.ഔദ്യോഗിക ഉത്തരവോ വിശദീകരണമോ പുറത്തുവരാത്ത സാഹചര്യത്തിൽ, പേരുമാറ്റത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button