Kerala
തുലാവർഷം ശക്തിപ്രാപിക്കുന്നു, കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി; മുന്നറിയിപ്പ്
എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തപുരം:തുലാവർഷം നവംബറിൽ ശക്തിപ്രാപിക്കുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.