സുന്ദരിക്ക് അല്ല, വി.സിയുടെ ചിത്രത്തിൽ പൊട്ടുതൊടൽ മത്സരമൊരുക്കി എസ്.എഫ്.ഐ പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഓണാഘോഷ ഭാഗമായി വേറിട്ട മത്സരമൊരുക്കി എസ്​.എഫ്​.ഐ പ്രവർത്തകർ. സുന്ദരിക്ക്​ പൊട്ടുതൊടലിന്​ പകരം കാക്കി ട്രൗസർ ധരിച്ച വി.സിയുടെ ചിത്രത്തിൽ​ പൊട്ടുതൊടലാണ്​ എസ്​.എഫ്​.ഐ അവതരിപ്പിച്ചത്​. നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന്​ പിന്തുണയായാണ്​ എസ്​.എഫ്​.ഐ പ്രവർത്തകർ കാമ്പസിൽ ഓണാഘോഷം സംഘടിപ്പിച്ചത്​. പ്രതിഷേധ പൂക്കളവും പായസ വിതരണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എസ്​.എഫ്​.ഐ നടത്തിയ ഓണാഘോഷത്തിൽ വി.സിയെ പ്രതീകാത്​കമായി ചവിട്ടിത്താഴ്ത്തിയിരുന്നു.അതേസമയം, കേരള സർവകലാശാലയിൽ മൂല്യ നിർണയവുമായി ബന്ധപ്പെട്ട്​​ നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സിൻഡിക്കേറ്റ്​ അംഗങ്ങളുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയെ തുടർന്നാണ്​ സമരം നിർത്തിയത്​. മൂല്യ നിർണയത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യ​പ്പെട്ടാണ്​ വിദ്യാർഥികൾ സമരം ആരംഭിച്ചത്​. എൽ.എൽ.ബി പരീക്ഷക്ക്​ അടുത്ത സെമസ്റ്റർ മുതൽ ഇരട്ട മൂല്യ നിർണയം നടത്താമെന്ന്​ ചർച്ചയിൽ ധാരണയായി. രണ്ട്​ അധ്യാപകരായിരിക്കും ഉത്തരക്കടലാസ്​ മൂല്യ നിർണയം നടത്തുക. വീണ്ടും അപാകത ആരോപിക്കുകയാണെങ്കിൽ മൂന്നാമതൊരാൾ മൂല്യ നിർണയം നടത്താനും തീരുമാനിച്ചു​. സർവകലാശാലയിൽ മറ്റു പി.ജി കോഴ്​സുകൾക്ക്​ ഇരട്ട മൂല്യനിർണയം നിലവിലുണ്ട്​. ഇത്​ എൽ.എൽ.ബിക്കു കൂടി ബാധകമാക്കുകയാണ്​ ​ചെയ്യുക. മൂല്യ നിർണയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിൽ ഇടപെടാമെന്നും​ ബാക്കി 12 വിഷയങ്ങൾ അടുത്ത സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്നും സിൻഡിക്കേറ്റ്​ അംഗങ്ങൾ ഉറപ്പുനൽകി. തുടർന്നാണ്​, വെള്ളിയാഴ്ച തുടങ്ങിയ​ സമരം പിൻവലിക്കാൻ നിയമ വിദ്യാർഥികൾ തീരുമാനിച്ചത്​. ഇതിനിടെ ഇവർക്ക്​ പിന്തുണയുമായി സമരം നടത്തുന്ന എസ്​.എഫ്​.ഐ പ്രവർത്തകർക്കെതിരെ രജിസ്​ട്രാറുടെ പരാതിയിൽ പൊലീസ്​ കേസെടുത്തു. എസ്​.എഫ്​.ഐ സമരം ​സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നാണ്​ പരാതിയിൽ പറയുന്നത്​. പൊലീസ്​ സംരക്ഷണവും തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button