തിരുവങ്ങൂരിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
ചെങ്ങോട്ടുകാവ്: തിരുവങ്ങൂരിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കുന്ന ചെറിയപുരയിൽ സി.പി മൻസൂർ (24) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് 6.50 ഓടെ തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അമൃത്സർ എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചത്. പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു മൻസൂർ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അച്ഛൻ: കുഞ്ഞിക്കോയ
അമ്മ: ഷറീന
സഹോദരൻ: സൽമാൻ





