അമൃത്സര്‍ എക്സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ട് മരണം ; കോഴിക്കോട്-മംഗളൂരു പാതയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
കോഴിക്കോട്: തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട അമൃത്സര്‍ എക്സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ടിടങ്ങളിലായി
രണ്ടുപേര്‍ മരിച്ചു.

വെള്ളയില്‍, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് 19കാരനും 35കാരനും മരിച്ചത്. ഇതേത്തുടര്‍ന്ന് കോഴിക്കോട്-മംഗളൂരു
പാതയില്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്.
വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ടത്. മിനിറ്റുകള്‍ക്കകമാണ് വെള്ളയില്‍ വെച്ച് ഒരാളെ തട്ടിയത്. ഇവിടെ
നിന്ന് പുറപ്പെട്ട പിന്നാലെ 15 കിലോമീറ്റര്‍ അപ്പുറം തിരുവങ്ങൂരില്‍ വെച്ചും ഒരാളെ തട്ടുകയായിരുന്നു.





