പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് പതിനാലുകാരി മരിച്ചു

പാലക്കാട്| പാലക്കാട് ചിറ്റൂരില്‍ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ വണ്ണാമട എന്‍ ജി കോളനിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വിനി ആണ് മരിച്ചത്. ചിറ്റൂര്‍ ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്.
പനി കുറയാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button