ദേശീയ പാതയിൽ വാഹനാപകടം; റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി അജ്ഞാതൻ മരിച്ചു
തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 7.15-ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു.





