ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ; പുറപ്പെടുന്ന ദിവസവും സമയവും കോച്ചുകളും ഇതാ…

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. 20ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന ബെംഗളൂരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിനായ (06570) 22ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് 23ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവയാണ് സ്റ്റോപ്പുകൾ. ഒരു എസി ചെയർ കാർ, മൂന്ന് എസി ത്രീ ടയർ, 10 സ്ലീപ്പർ കോച്ചുകൾ, 4 ജനറൽ കോച്ചുകൾ ഉൾപ്പെടെ ആകെ 20 കോച്ചുകളാണ് ട്രെയിനിനുണ്ടാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button