നിങ്ങൾ ഒരു ലേഡിയല്ല, ലേഡി ഡോണാണ്; 60കാരിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീ കോടതി

..

ന്യൂഡൽഹി: ലഹരിക്കേസിൽ പ്രതിയായ 60കാരിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീ കോടതി. നിങ്ങൾ ഒരു ലേഡിയല്ല, ലേഡി ഡോണാണെന്നാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ലഹരിക്കേസിൽ പ്രതിയായ അകിലൂൺ ബീഗം എന്ന 60കാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും അതുൽ എസ്.ചന്ദൂർക്കറുമടങ്ങുന്ന ബെഞ്ച് രൂക്ഷമായി പ്രതികരിച്ചത്. മയക്കുമരുന്ന് കേസിൽ പ്രതിയായ സ്ത്രീക്ക് ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സമാനമായ കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഏർപ്പെട്ടതിനാൽ ഇവരിലുള്ള വിശ്യാസ്യത നഷ്ടപ്പെട്ടു എന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ നാലാമത്തെ ജാമ്യാപേക്ഷ തള്ളിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ 2026 മാർച്ച് 26 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. പ്രതിയുടെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് അകിലൂൺ ബീഗത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ദൻപുരി പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇവരുടെ സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷ സുപ്രീംകോടതി തള്ളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button