വി.ആർ പുരത്തും വ​ര​ന്ത​ര​പ്പി​ള്ളി​യി​ലും തെരുവുനായ് ആക്രമണം; 16 ഓ​ളം പേ​രെ ആ​ക്ര​മി​ച്ചു, രണ്ട് വളര്‍ത്തുനായ്ക്കൾ ചത്തു

ചാലക്കുടി: നഗരസഭയിലെ വി.ആര്‍ പുരത്ത് തെരുവ് നായ് ശല്യം രൂക്ഷമായി. ഇവയുടെ ആക്രമണത്തിൽ രണ്ട് വളര്‍ത്തുനായ്ക്കളടക്കം മൂന്നെണ്ണം ചത്തു. വി.ആര്‍ പുരം ജങ്ഷനിലും പരിസരത്തും ഒരാഴ്ചയായി തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. കഴിഞ്ഞ ദിവസം ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. ആച്ചാണ്ടി വീട്ടില്‍ ജോസിന് വളര്‍ത്തു നായില്‍ നിന്ന് കടിയേറ്റിരുന്നു. നായ് ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.ആച്ചാണ്ടി സ്റ്റാലിന്റെ വളര്‍ത്തുനായും കഴിഞ്ഞ ദിവസം ചത്തു. ഈ നായെ രണ്ട് ദിവസം മുമ്പ് തെരുവ് നായ് ആക്രമിച്ചിരുന്നു. കണ്ണമ്പുഴ ജോണ്‍സന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കും തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഈ നായ് അസ്വാഭാവിക ലക്ഷണങ്ങള്‍ കാണിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് നിരവധി വളര്‍ത്തുനായ്ക്കള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. മതിലുകള്‍ ചാടിക്കടന്ന് കൂട്ടത്തോടെയെത്തിയാണ് തെരുവ് നായ്ക്കൾ വളര്‍ത്തുനായ്ക്കളെ ആക്രമിക്കുന്നത്. സ്‌കൂള്‍ വിദ്യാർഥികളടക്കം നിരവധി പേര്‍ പോകുന്ന വഴിയിലാണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ തെ​രു​വു​നാ​യ് 16 ഓ​ളം പേ​രെ ആ​ക്ര​മി​ച്ചുആ​മ്പ​ല്ലൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി സെ​ന്റ​റി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ര​ന്ത​ര​പ്പി​ള്ളി പാ​ല​ക്ക​ട ബാ​ല​ൻ, പ​ന​യ​മ്പാ​ട​ൻ സു​ബ്ര​ൻ എ​ന്നി​വ​ർ നാ​യു​ടെ ക​ടി​യേ​റ്റ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം വ​ര​ന്ത​ര​പ്പി​ള്ളി അ​ങ്ങാ​ടി​ക്കു സ​മീ​പം മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ വ​ച്ചാ​ണ് ബാ​ല​നെ നാ​യ ആ​ക്ര​മി​ച്ച​ത്. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബാ​ല​നെ പാ​ഞ്ഞു​വ​ന്ന നാ​യ് ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​ന്റെ കാ​ലി​ൽ ര​ണ്ട് ക​ടി​യേ​റ്റു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ബ്ര​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൈ​കാ​ലു​ക​ളി​ൽ ക​ടി​യേ​റ്റ സു​ബ്ര​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു.ഇ​തി​നു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ നാ​യ് നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ക്ര​മ​കാ​രി​യാ​യ നാ​യ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വ​ള​പ്പി​ൽ കെ​ട്ടി​യി​ട്ട് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot