ഉറങ്ങിക്കിടന്ന എന്റെ മൈക്കിയുടെ തലയ്ക്കടിച്ച് കൊന്ന് അവർ പുഴയിലെറിഞ്ഞു; വായയിൽ നിന്ന് ചോര വരുന്നത് വരെ തല്ലി’: പൊട്ടിക്കരഞ്ഞ് നടി മഞ്ജരി

ഇഷ്ടപ്പെട്ട ഒരാളെ നഷ്ടപ്പെടുക എന്നത് അം​ഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്, അത് മനുഷ്യനായാലും മൃ​ഗമായാലും. പലർക്കും പലതിനോടുമാണ് ആത്മബന്ധം. ചിലർ വളർത്ത് മൃ​ഗങ്ങളോടാണ് കൂടുതൽ സ്നേഹം കാണിക്കുക. അത്തരത്തിൽ ഒരു വളർത്തുപട്ടിയെ നഷ്ടപ്പെട്ട ദുഃഖം പങ്കുവെക്കുകയാണ് ബോളിവുഡ് നടി മഞ്ജരി ഫഡ്നിസ്. ‘ജാനേ തൂ യാ ജാനേ നാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഞ്ജരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഹൗസിങ് സൊസൈറ്റിയിലെ വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന് പുഴയിലെറിഞ്ഞതായാണ് കടുത്ത മൃഗസ്നേഹിയായ നടിയുടെ പരാതി. മൈക്കി’ എന്ന് പേരുള്ള നായയെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തിയത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് നടി ആവശ്യപ്പെടുന്നു. 2019-2020 അവിടെ എത്തിയ മൈക്കിയെ അടുത്തിടെയാണ് കാണാതായത്. ഉടമസ്ഥർ ഉപേക്ഷിച്ചുപോയ നായയെ സൊസൈറ്റിയിലെ താമസക്കാർ പരിപാലിക്കുകയായിരുന്നു. കാണാതായതോടെ അവർ എല്ലായിടത്തും പോസ്റ്ററുകൾ പതിച്ചെങ്കിലും ഫലമുണ്ടായില്ല. “എനിക്ക് ഈ വീഡിയോ ചെയ്യേണ്ടി വന്നില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു. ഞങ്ങളുടെ മൈക്കി ക്രൂരമായി കൊലചെയ്യപ്പെട്ടു. അവന് വേണ്ടി പോരാടാൻ തന്നെയാണ് പോവുന്നത്. ഒരിടത്തും മറ്റൊരു നായയ്ക്ക് ഇനി ഇങ്ങനെ സംഭവിക്കരുത്! ഒരു മൃഗത്തെ ഉപദ്രവിക്കാൻ ആളുകൾക്ക് പേടിയുണ്ടാവണം! മൃഗപീഡനത്തിനെതിരെ നമുക്ക് കൂടുതൽ ശക്തമായ നിയമങ്ങൾ ആവശ്യമുണ്ട്!” അവർ പോസ്റ്റിൽ പറഞ്ഞു. മൈക്കിക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിലകൊണ്ടവർക്കും അവർ നന്ദി അറിയിച്ചു. കമ്മ്യൂണിറ്റിയിലെ ചില അംഗങ്ങൾ കുറ്റസമ്മതം നടത്തിയതായി അവർ വിശദീകരിച്ചു. ബേസ്‌മെന്റിൽ ഉറങ്ങുകയായിരുന്ന മൈക്കിയുടെ തലയ്ക്ക് വടിയോ ഇരുമ്പ് വടിയോ ഉപയോഗിച്ച് അടിക്കുകയായിരുന്നു. “അടിയേറ്റതോടെ അവൻ എങ്ങോട്ടെന്നറിയാത്ത അവസ്ഥയിലായി . അവർ അവനെ ബി1-നും ലോബിക്കും ഇടയിലുള്ള ഗോവണിയുടെ ഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി, വായയിൽ നിന്ന് ചോര വരുന്നത് വരെ വീണ്ടും തല്ലി. അവൻ അവിടെയൊക്കെ മൂത്രമൊഴിച്ചും മലമൂത്രവിസർജ്ജനം നടത്തിയും അഴുക്കാക്കി. പകുതി ജീവനുള്ള അവസ്ഥയിലായിരുന്ന അവനെ ഒരു ചാക്കിലാക്കി പുറകിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു” മഞ്ജരി കൂട്ടിച്ചേർത്തു. വളരെ സന്തോഷവാനായ ഒരു കുട്ടിയായിരുന്നു എന്നാണ് മൈക്കിനെ മഞ്ജരി വിശേഷിപ്പിച്ചത്. നായയെ പലപ്പോഴും വീട്ടിൽ കൊണ്ടുപോയി കുളിപ്പിക്കാറുണ്ടായിരുന്നെന്നും രോമം വൃത്തിയാക്കിക്കൊടുക്കാറുണ്ടായിരുന്നെന്നും അവർ പങ്കുവെച്ചു. ‘അവൻ പോയി’ എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot