വടകരയിലെ ഗതാഗതക്കുരുക്ക്; ഡിസംബര്‍ ഒന്ന് മുതല്‍ ലിങ്ക് റോഡില്‍ നിര്‍ത്തുന്ന ബസ്സുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്താന്‍ നിര്‍ദേശം- ചർച്ചയിൽ എടുത്ത പ്രധാന തീരുമാനങ്ങൾ….
വടകര: വടകരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട ട്രാഫിക് മാറ്റങ്ങളെപ്പറ്റിയും പരിഷ്ക്കാരങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
നഗരസഭ ചെര്‍മാന്‍, വടകര ഡി.വൈ.എസ്.പി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ട്രാഫിക് പോലീസ്, ബസ് ഡ്രൈവര്‍മ്മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍
ലിങ്ക് റോഡില്‍ നിന്നും ബസ്സുകള്‍ പഴയ ബസ് സ്റ്റാന്റിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഡിസംബര്‍ ഒന്ന് മുതലാണ് ലിങ്ക് റോഡില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്റിലേയ്ക്ക് മാറ്റാന്‍ തീരുമാനമായത്.
കൂടുതല്‍ സമയം നിര്‍ത്തിയിടേണ്ട വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്‍ഡിലെ സൗകര്യക്കുറവ് കണക്കിലെടുത്ത് കോപ്പറമ്പ് ചന്തപ്പറമ്പ് ഭാഗത്ത് നിര്‍ത്താനും സമയം കണക്കാക്കി വന്ന് പഴയ സ്റ്റാന്‍ഡില്‍ തന്നെ നിര്‍ത്തിയിടാനും തീരുമാനിച്ചു.
ഇത് കൂടാതെ അനധികൃത പാര്‍ക്കിംങിനെതിരെ കര്‍ശനമായ തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചില റോഡുകള്‍ വണ്‍വേ ആക്കി മാറ്റാനും തീരുമാനിച്ചു.
തിരുവള്ളൂര്‍ റോഡില്‍ നിന്നും ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് പോകുന്ന റോഡ് വണ്‍വേ ആക്കി മാറ്റാനാണ് തീരുമാനം.
നേരത്തെ വടകരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ കൃത്യമായി പഠനം നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ മാറ്റം. ഇതോടെ വടകരയിലെ ഗതാഗതക്കുരുക്കിന് വലിയ തോതിലുള്ള പരിഹാരം കാണുമെന്ന് യോഗത്തില്‍ ഡി.വൈ.എസ്.പി പറഞ്ഞു.





