WE ARE THE ONLY ONE, SUPER ONE; ഏകദിന ക്രിക്കറ്റിൽ 118 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 118 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്യുസിലാൻഡാണ് രണ്ടാം സ്ഥാനത്ത്. 113 പോയിന്റുമായാണ് ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 109 പോയിന്റുമായി ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. 102 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുണ്ട്.
പാകിസ്ഥാനെ പിന്തള്ളിയാണ് പ്രോട്ടീസ് സംഘം നാലാം സ്ഥാനത്ത് എത്തിയത്. 98 പോയിന്റുമായി പാകിസ്ഥാന്‍ അഞ്ചാം റാങ്കിലേക്ക് ഇറങ്ങി. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയര്‍ലന്‍ഡ് 11-ാം സ്ഥാനത്തേക്ക് കയറി.
സിംബാബ്വെയെ 12-ാം സ്ഥാനത്തേക്ക് ഇറക്കിയാണ് അയര്‍ലന്‍ഡ് നില മെച്ചപ്പെടുത്തിയത്. അമേരിക്കയും ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തേക്കെത്തി. സ്‌കോട്‌ലന്‍ഡിന് ഒരുസ്ഥാനം നഷ്ടമായി 14-ാം സ്ഥാനത്തേക്ക് ഇറങ്ങി. 15 മുതല്‍ 18 വരെ യഥാക്രമം നെതര്‍ലന്‍ഡ്‌സ്, ഒമാന്‍, നേപ്പാള്‍, നമീബിയ ടീമുകളാണ്. യുഎഇ ഒരു സ്ഥാനം മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാനഡ ഒരുസ്ഥാനം നഷ്ടപ്പെട്ട് 20-ാം സ്ഥാനത്തേക്ക് ഇറങ്ങി.





