ആ കിക്കെടുക്കേണ്ടത് ബ്രൂണോ തന്നെ ; പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തിന് പിന്തുണയുമായി കാർലോ ആഞ്ചലോട്ടി

ന്യൂയോർക്ക് : നോർവേക്കെതിരായ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ബ്രസീൽ മധ്യനിര താരം ബ്രൂണോ ഗുമെയ്റസിന് പിന്തുണയുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിശീലന സെഷനിലേത് ഉൾപ്പടെ താരങ്ങളുടെ പെനാൽറ്റി മികവ് പരിഗണിച്ച് ടീം ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് പ്രകാരമാണ് ബ്രൂണോ കിക്കെടുത്തതെന്നും ആഞ്ചലോട്ടി പറഞ്ഞു. മത്സരത്തിൽ കുന്യയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത താരത്തിന് പിഴച്ചിരുന്നു, ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം താരം വലിയ തരത്തിലുള്ള വിമർശനം നേരിട്ടിരുന്നു.’ഞങ്ങളുടെ കണക്കുകൾ പ്രകാരം റാഫീന്യയാണ് ടീമിലെ ഏറ്റവും മികച്ച പെനാൽറ്റി ടേക്കർ. രണ്ടാം സ്ഥാനത്ത് നെയ്മറും മൂന്നാമൻ ഇഗോർ തിയാഗോയുമാണ്. നാലാം സ്ഥാനത്തുള്ള ബ്രൂണോയും അഞ്ചാമനായ മാർട്ടിനെല്ലിയുമാണ് ആ സമയത്ത് മൈതാനത്തുണ്ടായിരുന്നത്. അത് കൊണ്ട് ബ്രൂണോ കിക്കെടുത്തു. വിനി ആദ്യ അഞ്ച് ഓപ്‌ഷനിൽ പോലുമില്ല’ മത്സരശേഷം ആഞ്ചലോട്ടി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button