വനപാലകരുടെ വാഹനത്തിനുനേരെ കാട്ടാന; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പേരാവൂർ: ആറളം പുനരധിവാസമേഖലയിൽ പൂക്കുണ്ടിൽ പട്രോളിങ് നടത്തിയിരുന്ന ആർ.ആർ.ടി വാഹനത്തിനുനേരെ കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു ആനയുടെ ആക്രമണം. ആനവാഹനം അക്രമിക്കുമ്പോൾ ബീറ്റ് ഓഫിസർ അനന്തു, മറ്റ് ജീവനക്കാരായ ഭാസ്കരൻ, അഖിൽ, ജിബിൻ, ഡ്രൈവർ രാഗേഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. വാഹനം കുത്തിമറിച്ചിട്ടശേഷം റോഡിലൂടെ ചവിട്ടി നിരക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈസമയം ജീവനക്കാർ അഞ്ചുപേരും വാഹനത്തിനുള്ളിൽതന്നെയായിരുന്നു. അപ്രതീക്ഷിതമായി വാഹനത്തിനുനേരെ ആന പാഞ്ഞടുത്തതോടെ പ്രതിരോധിക്കുന്നതിന് മുമ്പുതന്നെ ആന ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആന പിന്മാറിയത് വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button