തലശ്ശേരിയിൽ സഹോദരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് പരിക്ക്
കണ്ണൂർ: തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിൽ ആൺസുഹൃത്തിനൊപ്പം ഇരുന്ന 33 കാരിയായ യുവതിയെ സഹോദരൻ മർദ്ദിച്ചു. ചമ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പാർക്കിൽ വെച്ച് മുഖത്തടിച്ചതായും, 38,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഹെഡ്സെറ്റും തകർത്തതായും പരാതിയിൽ പറയുന്നു. ലഹരി വിൽപ്പനക്കാരെന്ന് ആക്ഷേപിച്ചായിരുന്നു മർദ്ദനമെന്നും, ആൺസുഹൃത്തിനും പരിക്കേറ്റിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. മുൻപും സഹോദരൻ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.





