ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം.രാവിലെ അമ്പലപ്പുഴയ്‌ക്ക് സമീപത്തുനിന്നാണ് കെ.എസ്.ആർ.ടി.സിയുടെ എംബ്ലം പതിച്ച യൂണിഫോം ധരിച്ച ജീവനക്കാരൻ ബസിൽ കയറിയത്. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിലിരുന്ന യുവതിയുടെ സമീപത്താണ് ഇയാൾ ഇരുന്നത്. യാത്രയ്‌ക്കിടെ യുവതി ഉറങ്ങിപ്പോയതോടെ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.പെട്ടെന്ന് ഉണർന്ന യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. എന്നാൽ ബസിന്റെ ഡ്രൈവർ പിന്തുടർന്ന് ഇയാളെ പിടികൂടി. തുടർന്ന് യുവതിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ ബസ് നേരിട്ട് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കായംകുളം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണെന്നും ജോലിക്കായി പോകുന്നതിനിടെയാണ് ബസിൽ കയറിയതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button