എന്നെ പരിചരിക്കണം, ഉറക്കണം ഇല്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കും’; വിദ്യാർഥിനിക്ക് മോശം സന്ദേശം; അധ്യാപകൻ അറസ്റ്റിൽ
‘
ന്യൂഡൽഹി: മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് ടു വിദ്യാർഥിനിക്ക് വാട്സ്ആപ്പിലൂടെ മോശം സന്ദേശങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണയിൽ സർക്കാർ സ്കൂൾ അധ്യാപകനായ നരേന്ദ്ര കുഷ്വാഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.’വൈകുന്നേരം 5 മണിക്ക് ഫ്രീ ആണോ? നമുക്ക് പുറത്തുപോകാം. എട്ട് മണിക്ക് വീട്ടിലെത്തിക്കാം, നീ വ്യത്യസ്തയാണ് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കണം, കിടക്ക പങ്കിടണം, പകരം എന്തും ആവശ്യപ്പെടാം.’ തുടങ്ങിയ സന്ദേശങ്ങളാണ് ഇയാൾ കുട്ടിക്ക് അയച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ അയയ്ക്കരുതെന്ന് കുട്ടി പറഞ്ഞപ്പോൾ മാർക്ക് കുറയ്ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.ജില്ലാ കളക്ടർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർക്കാണ് വിദ്യാർഥിനി പരാതി നൽകിയത്. ശിശുദിനം മുതൽ അധ്യാപകൻ ഇത്തരത്തിൽ മോശം മെസ്സേജുകൾ അയച്ച് തുടങ്ങിയതെന്ന് വിദ്യാർഥിനി പറയുന്നു. നവംബർ 18 മുതൽ 20 വരെ തുടർച്ചയായി ഇയാൾ അനാവശ്യ സന്ദേശങ്ങൾ അയക്കുകയായിരുന്നു.അതേസമയം, സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ അധ്യാപകന് ഒരു രഹസ്യ മുറി ഉണ്ടായിരുന്നതായും വിദ്യാർഥിനി പരാതിയിൽ പറയുന്നുണ്ട്. കർട്ടനുകൾ കൊണ്ട് ലാബിന്റെ ഒരു ഭാഗം വേർതിരിച്ചിരുന്നെന്നും പെൺകുട്ടികളെ സംസാരിക്കാനായി ഈ ഭാഗത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. അധ്യാപകൻ മറ്റു വിദ്യാർഥികളോടും മോശമായി പെരുമാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.





