തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ചെങ്ങോട്ടുകാവ്: തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപത്തിയാറ് വയസ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. പാന്റും ടീഷർട്ടുമാണ് വേഷം.
വൈകീട്ട് 6.50 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്. പോലിസെത്തി മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. പോലിസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
അപകടത്തെ തുടർന്ന് തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.





