ഓപ്പണർ റോളിൽ ഇതുവരെ കളിച്ചത് 6 വ്യത്യസ്ത താരങ്ങൾ ; എന്നിട്ടും ക്ലിക്കാവാതെ ലക്നൗ സൂപ്പർ ജയന്റ്സ്

മുംബൈ : നിലവിലെ ഐപിഎൽ സീസണിൽ ഓപ്പണിങ് റോളിൽ കൂടുതൽ താരങ്ങളെ പരീക്ഷിച്ചവരിൽ മുന്നിൽ ലക്നൗവും മുംബൈ ഇന്ത്യൻസും. ലക്നൗ ആറ് പേരെയും മുംബൈ അഞ്ച് താരങ്ങളെയുമാണ് ഓപ്പണിങ് റോളിൽ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. നായകൻ റിഷബ് പന്ത്, മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, ആയുഷ് ബധോണി, ജോഷ് ഇൻഗ്ലിസ്, അർഷിൻ കുൽക്കർണി എന്നിവരാണ് ലക്നൗവിനായി ഓപ്പണർ റോളിൽ ഇറങ്ങിയവർ. രോഹിത് ശർമ, റയാൻ റിക്കൽട്ടൻ, വിൽ ജാക്ക്സ്, ക്വിൻറ്റൺ ഡി കോക്ക്, ഡാനിഷ് മലേവാർ എന്നിവർ മുംബൈക്കായും കളത്തിലിറങ്ങി.അജിൻക്യ രഹാനെ, ഠിം സെഫർട്ട്, ഫിൻ അലൻ, സുനിൽ നരെയ്ൻ എന്നിവരെ ഓപ്പണർമാരായി പരീക്ഷിച്ച കെകെആറാണ് ലിസ്റ്റിലെ മൂന്നാമൻ. മൂന്ന് വീതം താരങ്ങളെ ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ആർസിബി എന്നീ ടീമുകളും പരീക്ഷിച്ചിരുന്നു.ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, ജാക്കബ് ബെത്തൽ എന്നിവരാണ് ബാംഗ്ലൂരിനായി കളത്തിലിറങ്ങിയവർ. പത്തും നിസ്സങ്ക, കെഎൽ രാഹുൽ, സാഹിൽ പറാഖ് എന്നിവർ ഡൽഹിക്കായും ശുഭ്മൻ ഗിൽ, സായ് സുദർശൻ, കുമാർ കുശാഗ്ര എന്നിവർ ഗുജറാത്തിനായും ഓപ്പൺ ചെയ്തു.സീസണിൽ ഇതുവരെ ഓപണർ റോളിൽ മാറ്റങ്ങൾ ഇല്ലാത്ത ടീമുകൾ നാലെണ്ണമാണ്. ചെന്നൈക്കായി സഞ്ജു സാംസൺ – ഋതുരാജ് ഗെയ്ക്‌വാദ് സഖ്യവും പഞ്ചാബിനായി പ്രിയൻഷ് ആര്യ – പ്രബ്സിമ്രാൻ സിങ് എന്നിവരുമാണ് ഓപ്പൺ ചെയ്തത്. സൺറൈസേഴ്സ് ഹൈദരബാദിനായി ട്രാവിസ് ഹെഡ് – അഭിഷേക് ശർമ എന്നിവരും രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവൻഷി – യശ്വസി ജയ്‌സ്വാൾ സഖ്യവുമാണ് ഇതുവരെയുള്ള മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button