സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില ഇന്നും വർധിച്ചു. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 225 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയുമായി.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു ഇന്നലെ. ഈ മാസത്തെ ഏറ്റവുംകുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 11നായിരുന്നു. അന്ന് പവന് 1,06,800 രൂപയായിരുന്നു. ജൂൺ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമായിരുന്നു.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.
വരും ദിവസങ്ങളിലും സ്വർണ വിലയുടെ കുതിപ്പ് പ്രകടമാകുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതാണ് കാരണം. ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്ന്. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചു.




