സിനിമാ നടന്‍ അബുസലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം ഒരു വശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല.​എതിരെ വന്ന കാറിൽ ദമ്പതികളും കുട്ടിയുമടക്കം മൂന്ന് പേരാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button