സമൂസയിൽ കളർ കൊടുക്കുകയാണ് അവർ…ഇതെന്ത് വൃത്തിക്കേട്!’; വൈറൽ വിഡിയോ സത്യമോ? ചർച്ചയാക്കി സോഷ്യൽ മീഡിയ
‘
ന്യൂഡൽഹി: മസാല ചേർത്തുവെച്ച് വറചട്ടിയിലേക്ക് എടുത്തുചാടാൻ തയ്യാറായിനിൽക്കുന്ന സമൂസയിലേക്ക് കൃത്രിമമായി കളർ ചേർക്കുന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ ഇതിനോടകം മിക്കവരുടേയും ഫീഡുകളിൽ തലകാണിച്ചുപോയിട്ടുണ്ടാകും. സാധാരണ കടകളിലുള്ളത് പോലുള്ള വൃത്തിയോ അച്ചടക്കമോയില്ലാത്ത സ്ഥലത്ത് വെച്ച് പകർത്തിയ ദൃശ്യങ്ങൾ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോക്ക് പിന്നാലെ ഇന്ത്യൻ ഭക്ഷണരീതിയെ കുറിച്ചും പാകംചെയ്യുന്നവരുടെ ശുചിത്വബോധത്തെ കുറിച്ചും ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഡിയോയുടെ ആധികാരികതയെ കുറിച്ചും കൂടുതൽ വിശദാംശങ്ങളെച്ചൊല്ലിയുള്ള ആശങ്കകളും ചോദ്യങ്ങളുമുയർത്തി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. യഥാർഥത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോയുടെ പിന്നിലെ സത്യാവസ്ഥയെന്താണ്? ഭക്ഷണപദാർഥങ്ങളിൽ ഇത്രയും കൊടിയ കൃത്രിമത്വം നടത്താനൊക്കെ ആളുകൾ തയ്യാറാകുമോ? പരിശോധിക്കാം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ‘നാം കഴിക്കുന്ന സമൂസ വൃത്തിയുള്ളതാണെന്നാണ് ഇത്രയുംകാലം കരുതിയിരുന്നത്. ഇത് നിങ്ങൾ കാണുന്നുണ്ടോ? സമൂസയിൽ കൃത്രിമമായ കളർ നൽകുകയാണിവർ. സമൂസയുടെ കാര്യത്തിൽ പോലും ടെൻഷനാണിപ്പോൾ’ വിഡിയോക്കൊപ്പം അയാൾ കുറിച്ചു. എന്നാൽ, വിഡിയോ ഏത് സ്ഥലത്ത് നിന്നുള്ളതാണ്, ഏത് തീയതിയിൽ പകർത്തിയതാണെന്നതടക്കമുള്ള ആധികാരികതയെ കുറിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഭക്ഷ്യയോഗ്യമായ സമൂസ തന്നെയാണോ വിഡിയോയിലുള്ളതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമില്ല. ഒരുപക്ഷേ, വിഡിയോയിലുള്ളത് ഭക്ഷണപദാർഥമായിരിക്കില്ല, മറിച്ച് കൃത്രിമമായി നിർമിച്ച മറ്റെന്തെങ്കിലും വസ്തുക്കളായിക്കൂടെയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. തറയിലിരുന്ന് സമൂസകൾ തയ്യാറാക്കുന്നൊരാളെ വിഡിയോയിൽ കാണാം. തന്‍റെ കയ്യിലുള്ള പെയിന്‍റ് ബ്രഷ് ഉപയോഗിച്ച്, ചുറ്റിലുമുള്ള സമൂസകളിലേക്ക് ഇളംമഞ്ഞനിറം പൂശുന്നതും വിഡിയോയിൽ വ്യക്തം. ഇത് കണ്ടുകൊണ്ടാണ് നിരവധി പേർ വിഡിയോയിലുള്ളത് യഥാർഥ സമൂസ തന്നെയാണെന്ന് ധരിച്ചുവെച്ചത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേരാണ് കമന്‍റ് ബോക്സിലെത്തിയിരിക്കുന്നത്. വിഡിയോയിലുള്ളത് വ്യാജമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നുമാണ് നിരവധി പേരുടെ വാദം. ‘സമൂസയ്ക്ക് കളറടിക്കേണ്ട ആവശ്യകതയെന്താ? കഴിക്കാനുള്ള സാധനമല്ലേ…എന്ത് പ്രയോജനമാണ് അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്നത്?’ഒരാൾ കുറിച്ചു. ‘ഇതാ സുഹൃത്തുക്കളേ…സമൂസയും ദ്രോഹിയായി മാറിയിരിക്കുന്നു’. മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ. വിഡിയോയിലുള്ളയാൾ നല്ലൊരു കലാകാരനാണെന്നും ഇത്തരത്തിലുള്ള ചിത്രങ്ങളും പെയിന്‍റിങ്ങുകളും ഇനിയുമേറെ വരക്കാൻ സാധിക്കട്ടെയെന്നായിരുന്നു ഇനിയുമൊരാളുടെ അഭിപ്രായം. വിഡിയോ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ന്യൂഡൽഹി: മസാല ചേർത്തുവെച്ച് വറചട്ടിയിലേക്ക് എടുത്തുചാടാൻ തയ്യാറായിനിൽക്കുന്ന സമൂസയിലേക്ക് കൃത്രിമമായി കളർ ചേർക്കുന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ ഇതിനോടകം മിക്കവരുടേയും ഫീഡുകളിൽ തലകാണിച്ചുപോയിട്ടുണ്ടാകും. സാധാരണ കടകളിലുള്ളത് പോലുള്ള വൃത്തിയോ അച്ചടക്കമോയില്ലാത്ത സ്ഥലത്ത് വെച്ച് പകർത്തിയ ദൃശ്യങ്ങൾ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോക്ക് പിന്നാലെ ഇന്ത്യൻ ഭക്ഷണരീതിയെ കുറിച്ചും പാകംചെയ്യുന്നവരുടെ ശുചിത്വബോധത്തെ കുറിച്ചും ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഡിയോയുടെ ആധികാരികതയെ കുറിച്ചും കൂടുതൽ വിശദാംശങ്ങളെച്ചൊല്ലിയുള്ള ആശങ്കകളും ചോദ്യങ്ങളുമുയർത്തി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. യഥാർഥത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോയുടെ പിന്നിലെ സത്യാവസ്ഥയെന്താണ്? ഭക്ഷണപദാർഥങ്ങളിൽ ഇത്രയും കൊടിയ കൃത്രിമത്വം നടത്താനൊക്കെ ആളുകൾ തയ്യാറാകുമോ? പരിശോധിക്കാം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ‘നാം കഴിക്കുന്ന സമൂസ വൃത്തിയുള്ളതാണെന്നാണ് ഇത്രയുംകാലം കരുതിയിരുന്നത്. ഇത് നിങ്ങൾ കാണുന്നുണ്ടോ? സമൂസയിൽ കൃത്രിമമായ കളർ നൽകുകയാണിവർ. സമൂസയുടെ കാര്യത്തിൽ പോലും ടെൻഷനാണിപ്പോൾ’ വിഡിയോക്കൊപ്പം അയാൾ കുറിച്ചു. എന്നാൽ, വിഡിയോ ഏത് സ്ഥലത്ത് നിന്നുള്ളതാണ്, ഏത് തീയതിയിൽ പകർത്തിയതാണെന്നതടക്കമുള്ള ആധികാരികതയെ കുറിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഭക്ഷ്യയോഗ്യമായ സമൂസ തന്നെയാണോ വിഡിയോയിലുള്ളതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമില്ല. ഒരുപക്ഷേ, വിഡിയോയിലുള്ളത് ഭക്ഷണപദാർഥമായിരിക്കില്ല, മറിച്ച് കൃത്രിമമായി നിർമിച്ച മറ്റെന്തെങ്കിലും വസ്തുക്കളായിക്കൂടെയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. തറയിലിരുന്ന് സമൂസകൾ തയ്യാറാക്കുന്നൊരാളെ വിഡിയോയിൽ കാണാം. തന്‍റെ കയ്യിലുള്ള പെയിന്‍റ് ബ്രഷ് ഉപയോഗിച്ച്, ചുറ്റിലുമുള്ള സമൂസകളിലേക്ക് ഇളംമഞ്ഞനിറം പൂശുന്നതും വിഡിയോയിൽ വ്യക്തം. ഇത് കണ്ടുകൊണ്ടാണ് നിരവധി പേർ വിഡിയോയിലുള്ളത് യഥാർഥ സമൂസ തന്നെയാണെന്ന് ധരിച്ചുവെച്ചത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേരാണ് കമന്‍റ് ബോക്സിലെത്തിയിരിക്കുന്നത്. വിഡിയോയിലുള്ളത് വ്യാജമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നുമാണ് നിരവധി പേരുടെ വാദം. ‘സമൂസയ്ക്ക് കളറടിക്കേണ്ട ആവശ്യകതയെന്താ? കഴിക്കാനുള്ള സാധനമല്ലേ…എന്ത് പ്രയോജനമാണ് അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്നത്?’ഒരാൾ കുറിച്ചു. ‘ഇതാ സുഹൃത്തുക്കളേ…സമൂസയും ദ്രോഹിയായി മാറിയിരിക്കുന്നു’. മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ. വിഡിയോയിലുള്ളയാൾ നല്ലൊരു കലാകാരനാണെന്നും ഇത്തരത്തിലുള്ള ചിത്രങ്ങളും പെയിന്‍റിങ്ങുകളും ഇനിയുമേറെ വരക്കാൻ സാധിക്കട്ടെയെന്നായിരുന്നു ഇനിയുമൊരാളുടെ അഭിപ്രായം. വിഡിയോ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.





