ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ ആൺകുട്ടി മരിച്ചു. തൃശൂര്‍ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കുട്ടിക്ക് പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്.ഉടന്‍ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.




