പെയിൻ്റ് വാങ്ങും, പണമില്ലാത്ത ചെക്ക് നല്‍കും, മറ്റൊരു കടയില്‍ മറിച്ചുവില്‍ക്കും; തട്ടിപ്പുകാരന് പിടിയില്‍
മലപ്പുറം: ചമ്രവട്ടത്ത് പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്കി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കൊല്ലം മടത്തറ സ്വദേശി അഖിലാണ് പിടിയിലായത്. ചമ്രവട്ടം ജംഗ്ഷനിലെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ പെയിന്റ് വാങ്ങി പകരം ചെക്ക് നല്‍കിയത്. തട്ടിപ്പിലൂടെ വാങ്ങിയ പെയിന്റുകള്‍ മറ്റൊരു കടയിലെത്തി വില്ക്കാന് ശ്രമിക്കുന്നതിനിടയാണ് ഇയാളെ പിടികൂടിയത്.
ചമ്രവട്ടത്തെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്ന് പെയിന്റ് വാങ്ങിയ ശേഷം, തൊട്ടടുത്തുള്ള മറ്റൊരു കടയില്‍ ഇയാള്‍ ഈ പെയിന്റുകള്‍ വില്ക്കാന് ശ്രമിച്ചു. അവിടുത്തെ ഉടമയ്ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഖില്‍ ഇതേ രീതിയില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലായി സമാനമായ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.





