ഞാൻ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല, ടൂർണമെന്റിന് ശേഷം മാത്രമായിരിക്കും എന്റെ ഭാവി എന്തെന്ന് തീരുമാനിക്കുക: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ലെ ആവേശം അണപൊട്ടിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വാർത്ത സഹോദരി പുറത്തുവിട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിലും, കളം നിറഞ്ഞുകളിച്ച 41-കാരനായ റൊണാൾഡോ ടീമിനെ വിജയത്തിലേക്ക് നയിച്ചതിനൊപ്പം തന്റെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് താല്കാലികമായി അറുതി വരുത്തുകയും ചെയ്തു.

മത്സരത്തിന് തൊട്ടുമുമ്പാണ് റൊണാൾഡോയുടെ സഹോദരി ഈ ലോകകപ്പോടെ താരം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയത്. ഒരു തോൽവി പുറത്തേക്കുള്ള വഴിതുറക്കുന്ന നോക്കൗട്ട് മത്സരമായതിനാൽ, ക്രിസ്റ്റ്യാനോയെ അവസാനമായി അന്താരാഷ്ട്ര ജേഴ്സിയിൽ കാണുകയാണോ എന്ന ഭയത്തിലായിരുന്നു ആരാധകർ. എന്നാൽ മത്സരശേഷം ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ റൊണാൾഡോ ഈ ആശങ്കകൾ പൂർണ്ണമായും തള്ളി.

“ഞാൻ ഒരിക്കലും അവിവേകവും ധൃതിപിടിച്ചതുമായ തീരുമാനങ്ങൾ എടുക്കാറില്ല. വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ആലോചിക്കുന്നതേയില്ല. ടൂർണമെന്റിന് ശേഷം മാത്രമായിരിക്കും എന്റെ ഭാവി എന്തെന്ന് ഞാൻ തീരുമാനിക്കുക, ഇപ്പോൾ എന്റെ മുഴുവൻ ശ്രദ്ധയും ലോകകപ്പിലാണ്.” റൊണാൾഡോ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button