കോഴിക്കോട് വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ആൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയയാൾ മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂട്ടോളിയിലാണ് സംഭവം. മൂട്ടോളി കുരുവട്ടൂർ റോഡിലൂള്ള മൂരിക്കര സ്വദേശി സാഹിദ് എന്ന വ്യക്തിയുടെ സലാഹ് പ്ലാസ എന്ന കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു പാലത്ത് സ്വദേശികളായ സുനിലും സിറാജും. ഇരുവരും വിഷവാതകം ശ്വസിച്ച് തളർന്നു വീഴുകയായിരുന്നു. ഉടൻ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





