സുപ്രീം കോടതിയിൽ രാഹുൽ നൽകിയ ഹർജിയിൽ 10 ആവശ്യങ്ങൾ; ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.​​ഐ.ആറി​ലൂടെ വോട്ടു​കൊള്ള നടത്തുന്നതിനെതി​രെ ഇൻഡ്യ സഖ്യം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ചത് 10 ആവശ്യങ്ങൾ. എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകളും കാരണങ്ങളും പരസ്യപ്പെടുത്തണമെന്നും നോട്ടീസും വാദമുഖങ്ങളും കേൾക്കാതെ പേര് വെട്ടരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എസ്.ഐ.ആറിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നതും സുപ്രധാന ആവശ്യമാണ്.   ഹരജിയിലെ  ആവശ്യങ്ങൾ 

1. എസ്.ഐ.ആർ രേഖകൾ ഹാജരാക്കണം: എസ്.ഐ.ആർ ബന്ധപ്പെട്ട എല്ലാ ഫയലുകളും കരാറുകളും യോഗങ്ങളുടെ മിനിറ്റ്സുകളും എതിർപ്പുകളുടെ വിവരങ്ങളും സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണം. 2025 ജൂൺ 24-ന് എസ്.ഐ.ആർ ആരംഭിക്കാൻ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട ഇസിനെറ്റ്, ഇ.ആർ.ഒ നെറ്റ്  ആക്‌സസ് ലോഗുകളും ഫയൽ കുറിപ്പുകളും ഇതിൽ ഉൾപ്പെടണം.  

2.  ഭരണഘടനാ സാധുത പരിശോധിക്കണം: എസ്.ഐ.ആർ  സംബന്ധിച്ച തീരുമാനങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 324,  2023ലെ ചീഫ് ഇലക്ഷൻ കമീഷണർ ആൻഡ് അദർ ഇലക്ഷൻ കമീഷണേഴ്സ് ആക്ടിലെ 18ാം വകുപ്പ്,  ശേഷൻ വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ (1995) കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച തത്ത്വങ്ങൾ എന്നിവക്ക് അനുസൃതമാണോ എന്ന് പരിശോധിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണം.

3. ഉദ്യോഗസ്ഥർക്കെതിരെ നടപടി: വോട്ടർ പട്ടിക തയാറാക്കുന്നതിലും പുതുക്കുന്നതിലും ഭരണഘടനാപരമോ നിയമപരമോ ആയ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകണം. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32ാം വകുപ്പ് പ്രകാരമുള്ള നടപടികൾ ഇതിൽ ഉൾപ്പെടണം.

4.  പരാതികൾ പരിഹരിക്കൽ: നിലവിലെ ഹരജിയിലും അനുബന്ധ വിഷയങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ ഉചിതമായ തീരുമാനമെടുക്കണം. എസ്.ഐ.ആർ സംബന്ധിച്ച കമീഷന്റെ ഓരോ തീരുമാനവും 2023ലെ നിയമത്തിലെ 18ാം വകുപ്പ് അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

  5. ഫോം സിക്സ് ചട്ടങ്ങൾക്ക് അനുസൃതമാക്കുക: ഓൺലൈൻ ഫോം സിക്സ് 1960ലെ നിയമ പ്രകാരം നിർദേശിച്ചിട്ടുള്ള ഫോമിന്  അനുസൃതമാണെന്ന് ഉറപ്പാക്കണം.   ബാധകമായ നടപടിക്രമങ്ങൾ പാലിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ നിർദിഷ്ട ഫോമിൽ മാറ്റങ്ങളൊന്നും വരുത്തരുത്.

6. സ്വതന്ത്ര സമിതി ഓഡിറ്റ്: വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ  സ്വതന്ത്ര സമിതി രൂപവത്കരിക്കണം. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തണം.

   7. തള്ളിയ വോട്ടർമാരുടെ പേരുകളും കാരണങ്ങളും പരസ്യപ്പെടുത്തുക: എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകൾ ബൂത്ത്  അടിസ്ഥാനത്തിൽ  പ്രസിദ്ധീകരിക്കണം. നീക്കം ചെയ്തതിന്റെ കാരണം. നീക്കം ചെയ്ത പേരുകളുടെ ലിംഗഭേദവും പ്രായവും അടിസ്ഥാനമാക്കി വിവരം നൽകണം.

8. നോട്ടീസും വാദമുഖങ്ങളും കേൾക്കാതെ പേര് വെട്ടരുത്.  

9. എസ്.ഐ.ആറിന് ഇടക്കാല സ്റ്റേ 

10. അനുയോജ്യ  ഉത്തരവുകൾ പുറപ്പെടുവിക്കണം  മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തോടെയാണ് ഇന്നലെ സുപ്രീംകോടതി മാർച്ച് അവസാനിപ്പിച്ചത്. തുടർന്ന് നേതാക്കൾ നേരെ സുപ്രീംകോടതിയിലെത്തി പത്ത് ആവശ്യങ്ങൾ അടങ്ങുന്ന ഹരജി സമർപ്പിക്കുകയും ചെയ്തു. എസ്.ഐ.ആർ ഹർജികളുടെ കൂട്ടത്തിൽ ഈ ഹരജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot