ട്രെയിൻ സീറ്റിനെ ചൊല്ലി തർക്കം; സഹയാത്രികർക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് യുവതി

മുംബൈ: മുംബൈയിലെ തിരക്കേറിയ ജീവിതത്തിൽ സബർമൻ ട്രെയിനുകൾക്ക് ചെറുതല്ലാത്ത റോളുണ്ട്. സബർമൻ ട്രെയിനിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ശ്വാസം മുട്ടിയുള്ള യാത്രയായിരിക്കും പലർക്കും ഓർമ്മ വരിക. ട്രെയിനുകളിലെ സീറ്റുകൾ ചൊല്ലിയുള്ള തർക്കം സ്ഥിരമാണെങ്കിലും വ്യാഴാഴ്ച നടന്നത് ഇത്തിരി കടന്ന കയ്യായിരുന്നു. സീറ്റ് തർക്കത്തിനിടെ യുവതി പെപ്പർ സ്പ്രേ ഉപയോഗിച്ചതോടെയാണ് തർക്കത്തിൻ്റെ സ്വഭാവം മാറിയത്.റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് ഫസ്റ്റ് ക്ലാസ് ലേഡീസ് കംബാർട്ട്‌മെന്റിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. സീറ്റ് ഉറപ്പിക്കാനായി തെക്കൻ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ചടെമിനലിൽ നിന്ന് ട്രെയിൻ യാത്ര പുറുപ്പെടും മുമ്പ് തന്നെ സീറ്റ് ഉറപ്പിക്കാൻ പലരും എത്താറുണ്ട്. ഇങ്ങനെ സീറ്റ് ബുക്ക് ചെയ്തതിനെ ചോദ്യം ചെയ്തതാണ് പെപ്പർ സ്‌പ്രേയിൽ കലാശിച്ചത്. ഇങ്ങനെ ഡോംബിവല്ലിയിൽ നിന്നുള്ള യാത്രക്കാർ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തു വെക്കാറുണ്ട്. ഇങ്ങനെ സീറ്റ് ചെയ്തു വക്കുന്നത് പലപ്പോഴും തർക്കത്തിന് കാരണമാവാറുണ്ടെന്ന് റെയിൽവേ അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. കല്യാണിൽ നിന്ന് കയറുന്നവർക്ക് സീറ്റ് കിട്ടാത്തതാണ് തർക്കത്തിലേക്ക് നയിക്കാറുള്ളത്. വ്യാഴാഴ്ചയും സമാനമായ രീതിയിൽ തർക്കമുണ്ടായി. ഡോംബിവല്ലിയിൽ നിന്ന് കയറിയ സംഘത്തിലെ ഒരു സ്ത്രീ തന്റെ ബാഗിൽ ഉണ്ടായിരുന്ന പെപ്പർ സ്േ്രപ പ്രയോഗിക്കുകയാരുന്നു. പെപ്പർ സ്പ്രേ പ്രയോഗമേറ്റ ആരുടേയും പരിക്ക് ഗുരുതരമല്ല. പെപ്പർ സ്പ്രേ അടിച്ച യുവതിയെ പൊലീസ് അധികൃതർ കസ്റ്റഡിയിൽ എടുത്തു. മറ്റൊരു സീറ്റ് തർക്കത്തിൽ കൈവള കൊണ്ടുള്ള മർദനമേറ്റ് മൂന്നു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. ട്രെയിൻ ഡോംബിവല്ലിക്കും ഠാക്കൂർലിക്കും ഇടയിൽ ആയിരുന്നപ്പോഴാണ് ഈ സീറ്റ് തർക്കം ഉണ്ടായത്. സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലി തർക്കത്തിലേർപ്പെടുകയും ധരിച്ചിരുന്ന കൈവള ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. രാജുവാഗെ, സഹിൽ ഖണ്ഡാരെ, പ്രിതേഷ് കനോജിയ എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button