ഞാവൽപ്പഴത്തിന്‍റെ ഇംഗ്ലീഷ് പേര് എന്താണ്? എന്തുകൊണ്ടാണ് ഇത്ര ജനപ്രിയമായത്?
കടും പർപ്പിൾ നിറത്തിൽ നേരിയ മധുരവും ചവര്‍പ്പും കലര്‍ന്നും രുചിയാണ് ഞാവൽപ്പഴത്തിന് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല പഴങ്ങളിൽ ഒന്നാണ് ഞാവൽപ്പഴം. ഹിന്ദിയിൽ ഇത് ജാമുൻ എന്നും തമിഴിൽ നാവിക പഴം എന്നും തെലുങ്കിൽ നേരേഡു എന്നും കന്നഡയിൽ നേരലെ എന്നും വിളിക്കപ്പെടുന്ന ഈ പഴത്തിന്‍റെ ഇംഗ്ലീഷ് പേര് എന്താണെന്നറിയാമോ? ജാവ പ്ലം എന്നാണ് ഇത് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഇന്ത്യൻ ബ്ലാക്ക്‌ബെറി, ബ്ലാക്ക് പ്ലം, മലബാര്‍ പ്ലം എന്നീ പേരുകളുമുണ്ട്. ഇന്ത്യയിലുടനീളം, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഞാവൽ വ്യാപകമായി വളരുന്നു.എന്തുകൊണ്ടാണ് ഇത്ര ജനപ്രിയമായത്?സാധാരണയായി വേനൽക്കാലത്തും മഴക്കാലത്തിന്‍റെ തുടക്കത്തിലും ഈ പഴം പ്രത്യക്ഷപ്പെടുന്നതിനാൽ, പ്രാദേശിക വിപണികളിൽ ഇതിന് വലിയ ഡിമാന്‍ഡുണ്ട്. വെറുതെ കഴിക്കാനും അച്ചാറുകൾ,ജാം, ജ്യൂസ്, സർബത്ത്, സ്ക്വാഷ് എന്നിവ ഉണ്ടാക്കാനും ഞാവൽപ്പഴം ഉപയോഗിക്കാറുണ്ട്.വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഫോളിക് ആസിഡ് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ, കലോറി കുറഞ്ഞ പഴമാണ് ഇത്. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമായതിനാൽ ഈ പഴം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു. ചർമ്മത്തിലെ പാടുകൾ, മുഖക്കുരു, ചുളിവുകൾ, മുഖക്കുരു എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ആസ്ട്രിജന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഞാവൽപ്പഴം. പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന പഴമാണിത്.ഞാവൽ എങ്ങനെ നട്ടുവളര്‍ത്താംനന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് ഞാവല്‍ തൈകള്‍ വളര്‍ത്തിയെടുക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി വളരും. നന്നായി മൂത്തകായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയ്ക്കുന്നതിനുള്ള ശേഷിയും നഷ്ടപ്പെടുന്നു.തൈകള്‍ മൂന്ന്-നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10-15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്‍, പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല.





