മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിനെ തടയുന്നു’; കേരളത്തെ കുറ്റപ്പെടുത്തി സുപ്രിംകോടതിയില്‍ തമിഴ്‌നാടിന്റെ സത്യവാങ്മൂലം
‘
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിലും കേരളം തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്നാട് സർക്കാർ. എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിൽ കേരളത്തിന് അനാസ്ഥയാണെന്നും തമിഴ്നാട് സർക്കാർ ആരോപിക്കുന്നു. ഡാം ബലപ്പെടുത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരള സർക്കാർ സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു.ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതില്‍ കേരളം തടസം നില്‍ക്കുന്നു. മഴ, വെള്ളപ്പൊക്കം തുടങ്ങിയവയുടെ തത്സമയ വിവരങ്ങള്‍ കൈമാറുന്നതിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് നിസ്സഹകരണമുണ്ടാകുന്നുവെന്നുമാണ് തമിഴ്നാടിന്റെ പരാതി. 131 വർഷത്തോളം പഴക്കമുള്ള ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നത് താഴ്‌വരയിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടിലാണ് കേരളം തുടരുന്നത്.





