അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ കേസ്; ഒന്നാം പ്രതിക്ക് ജാമ്യം
വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ഒന്നാം പ്രതിയായ താഴെയങ്ങാടി സ്വദേശി സഫ്നാസിനാണ് ജാമ്യം ലഭിച്ചത്. വടകര എൻ.ഡി.പി.എസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറുപത് ദിവസ്സത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
കേസിലെ പ്രതികളായ പേരാമ്പ്ര ബി.ആർ.സി യിലെ മൂന്ന് മുൻ അധ്യാപികമാരും ജാമ്യഅപേക്ഷ നൽകിയിരുന്നെങ്കിലും അപേക്ഷ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. അഞ്ചാം പ്രതിയായ ജിജിൽ കുര്യാകോസിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം അടുത്ത ദിവസ്സം തന്നെ കസ്റ്റഡി അപേക്ഷ നൽകും.
കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശിയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.





