കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ 16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; നഴ്സിങ് ഓഫീസര്‍ അറസ്റ്റില്‍
കൊല്ലം|ഇഎസ്ഐ ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ 16കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നഴ്സിങ് ഓഫീസര്‍ അറസ്റ്റില്‍. യൂട്യൂബറും നഴ്സിങ് ഓഫീസറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദാണ് അറസ്റ്റിലായത്.
എട്ടാം തീയതി പുലര്‍ച്ചെ ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ചാണ് പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് ആശുപത്രിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്താനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.





