ദിവസേന ഒരു കപ്പ് മാതളനാരങ്ങ കഴിച്ചുനോക്കൂ; പിന്നീട് ശരീരത്തില്‍ എന്ത് സംഭവിക്കുമെന്ന് അറിയാം…

വിട്ടുമാറാത്ത ക്ഷീണമാണോ നിങ്ങളുടെ പ്രശ്‌നം. എങ്കില്‍ ദിവസേന ഒരു കപ്പ് (174 ഗ്രാം) മാതളനാരങ്ങ കഴിച്ചുനോക്കൂ. മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ച് അറിയാം. ഒരു കപ്പ് മാതളത്തില്‍ 144 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്. 32.5 ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഏഴ് ഗ്രാം ഡയറ്ററി ഫൈബറും മൂന്ന് ഗ്രാം പ്രോട്ടീനും 23.8 ഗ്രാം നാച്ചുറല്‍ ഷുഗറും മാതളത്തിലുണ്ട്.ഒരു ദിവസം നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സി (30 ശതമാനം), കെ (36 ശതമാനം), ബി9 (16 ശതമാനം) എന്നിവയും മാതളത്തില്‍ നിന്ന് ലഭിക്കും. മാതളം കഴിക്കുന്നതിലൂടെ 12 ശതമാനം പൊട്ടാസ്യവും ഒപ്പം കോപ്പറും മഗ്‌നീഷ്യവും ശരീരത്തിലെത്തും. മാതളത്തില്‍ പ്യൂണിക്കലാജിന്‍, പ്യൂണിസിക് ആസിഡ് തുടങ്ങിയ അപൂര്‍വ സസ്യ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജവും നല്‍കും. ഗ്രീന്‍ ടീ, റെഡ് വൈന്‍ എന്നിവയേക്കാള്‍ മൂന്ന് മടങ്ങ് അധികം ആന്റിഓക്സിഡന്റ് ശേഷിയാണ് മാതളം നല്‍കുക. മാതളം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാലും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടില്ല. രക്തസമ്മര്‍ദം കുറയ്ക്കാനും ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മാതളനാരങ്ങ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും മാതളം ഉത്തമമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും മാതളനാരങ്ങ സഹായിക്കും. മാതളത്തിലെ നാരുകള്‍ കുടലിന്റെ ചലനം ക്രമീകരിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാം. ശരീരത്തിലെ കോശജ്വലനം കുറയ്ക്കാനും മാതളം സഹായകമാണ്. മാതളത്തിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സ്ഥിരമായി മാതളം കഴിക്കുന്നതിലൂടെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. കാലക്രമേണ നിങ്ങളുടെ ചര്‍മം അല്‍പ്പം തിളക്കമുള്ളതായി കാണപ്പെട്ടേക്കാം. മാതളം ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button