കുരുമുളകുപൊടി ഒരു നുള്ള് മതി, എലികൾ അടുക്കളപ്പടി കടക്കില്ല
എലികളുടെ ശല്യം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അടുക്കളയിലും മറ്റും കയറിക്കൂടി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നത് മാത്രമല്ല, പലതരം മാരകമായ രോഗങ്ങൾ പടർത്താനും എലികൾ കാരണമാകുന്നുണ്ട്.
ഇവയെ തുരത്താനായി വിപണിയിൽ ലഭ്യമാകുന്ന പലതരം രാസവസ്തുക്കളും വിഷവസ്തുക്കളും ഉപയോഗിക്കുന്നത് കുട്ടികൾക്കും വീട്ടിലെ വളർത്തുമൃഗങ്ങൾക്കും വലിയ തോതിൽ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കിയേക്കാം. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ, വീടുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ എലികളെ തുരത്തുന്നത് വളരെ സുരക്ഷിതമായ ഒരു വഴിയാണ്.
കുരുമുളക് പൊടി
എലികളെ തുരത്താനുള്ള ഏറ്റവും പഴയതും ഫലപ്രദവുമായ വഴിയാണിത്. എലികൾ ഒളിച്ചിരിക്കുന്ന പൊത്തുകളിലോ അവ സഞ്ചരിക്കുന്ന വഴികളിലോ കുരുമുളക് പൊടി വിതറുന്നത് അവയെ അവിടെ നിന്ന് ഓടിക്കാൻ സഹായിക്കും. കുരുമുളകിന്റെ രൂക്ഷഗന്ധം എലികളുടെ ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കും.
Also Read: മൂർച്ച കുറഞ്ഞ് തുരുമ്പെടുത്ത കത്തികൾ ഇനി പുതുപുത്തനായിരിക്കും; ഇങ്ങനെ ചെയ്തു നോക്കൂ
പുതിനയില അല്ലെങ്കിൽ പുതിന എണ്ണ
എലികൾക്ക് പുതിനയുടെ തീക്ഷ്ണമായ ഗന്ധം ഒട്ടും ഇഷ്ടമല്ല. പുതിന എണ്ണയിൽ മുക്കിയ പഞ്ഞി ഉരുളകൾ എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കുകയോ, പുതിനയില ചതച്ചിടുകയോ ചെയ്യുന്നത് അവയെ അകറ്റി നിർത്താൻ സഹായിക്കും.
ഉള്ളി
ഉള്ളിയുടെ മണം എലികൾക്ക് അസഹനീയമാണ്. ഒരു കഷ്ണം ഉള്ളി മുറിച്ച് എലികൾ വരുന്ന ഭാഗങ്ങളിൽ വെക്കുക. ഉള്ളി പെട്ടെന്ന് ചീയാൻ സാധ്യതയുള്ളതിനാൽ ദിവസവും മാറ്റിവെക്കാൻ ശ്രദ്ധിക്കണം.
വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചതോ അല്ലെങ്കിൽ വെളുത്തുള്ളി വെള്ളം സ്പ്രേ ചെയ്യുന്നതോ എലികളെ അകറ്റാൻ സഹായിക്കും. വെളുത്തുള്ളി അല്ലികൾ നൂലിൽ കോർത്ത് എലികൾ വരുന്ന വാതിലുകൾക്ക് സമീപം തൂക്കിയിടുകയും ചെയ്യാം.
Also Read: വീട് മുഴുവൻ സുഗന്ധം നിറയ്ക്കാൻ ഇനി റൂം ഫ്രഷ്നറുകൾ വേണ്ട; അടുക്കളയിൽ വെള്ളം തിളപ്പിക്കുമ്പോൾ ഇത് ചേർക്കൂ
ബേക്കിംഗ് സോഡ
എലികൾക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എലികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളിൽ അല്പം ബേക്കിംഗ് സോഡ കലർത്തി അവ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വെക്കുക. ഇത് എലികളെ വീട്ടിൽ നിന്ന് തുരത്താൻ സഹായിക്കും.
ഗ്രാമ്പൂ
ഗ്രാമ്പൂവിന്റെ മണവും എലികളെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. ഗ്രാമ്പൂ ഒരു തുണിയിൽ പൊതിഞ്ഞ് എലികൾ താമസിക്കുന്ന സ്ഥലങ്ങളിൽ വെക്കുന്നത് ഫലപ്രദമാണ്. ഗ്രാമ്പൂ എണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.
Also Read: മഞ്ഞ നിറം കണ്ട് പറ്റിക്കപ്പെടരുത്; പഴുത്ത വാഴപ്പഴം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
വീട്ടിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടരുത്.മാലിന്യങ്ങൾ കൃത്യസമയത്ത് നീക്കം ചെയ്യുക.വീടിന്റെ ഭിത്തിയിലോ ജനലുകളിലോ ഉള്ള ചെറിയ സുഷിരങ്ങൾ അടയ്ക്കുക





