മൂന്നാം ടി20 ; വിൻഡീസിനെതിരെ ഇന്ത്യക്ക് 14 റൺസ് ജയം, പരമ്പരയിൽ 2-1 ന് മുന്നിൽ

ഇൻഡോർ : വിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 14 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ പോരാട്ടം 209 റൺസിൽ അവസാനിക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.അഭിഷേക് ശർമയുടെ 69 (30) അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ഒരു ടോട്ടൽ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 37 (18), തിലക് വർമ 28 (16) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.മറുപടി ബാറ്റിങ്ങിൽ കാമിൽ പൂരൻ 42 (27), ഷിംറോൺ ഹെറ്റ്മെയർ 43 (26) ടീമിനായി മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരക്ക് കാര്യമായ പിന്തുണ നൽകാനായില്ല. വാലറ്റത്ത് ശമാർ സ്പ്രിങ്ങർ നടത്തിയ പോരാട്ടമാണ് വിൻഡീസിനെ നാണംകെട്ട തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.ഇന്ത്യക്കായി അർശ്ദീപ് മൂന്ന് വിക്കറ്റും നമാൻ ദിർ രണ്ട് വിക്കറ്റും നേടി. അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഒക്ടോബർ 14ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ നാലാം മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button