ഫോണിൽ മുഴുകിയ രക്ഷിതാക്കളുടെ ശ്രദ്ധക്ക്, നിങ്ങളുടെ സ്ക്രീൻ ശീലം കുട്ടികളുടെ സംസാരശേഷിയെ ബാധിച്ചേക്കാം…

കുട്ടികൾ കളിക്കുന്നതിനിടെ ഫോണിൽ സന്ദേശങ്ങൾ പരിശോധിക്കുക, ഭക്ഷണം കഴിക്കുന്നതിനിടയിലും ഫോണിൽ മുഴുകുക, ഉറക്കാൻ കിടത്തുമ്പോൾ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുക -ഇതെല്ലാം നമ്മുടെ ശീലങ്ങളാണ്. എന്നാൽ ഫോൺ ഉപയോഗത്തിനിടയിൽ കുട്ടികളുമായി സംസാരിക്കാനും അവരുടെ കാര്യങ്ങൾ കേൾക്കാനും നേരിട്ട് ഇടപഴകാനും മാതാപിതാക്കൾ എത്ര സമയം മാറ്റിവെക്കുന്നുണ്ട്? മാതാപിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗം പ്രീ-സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ സംസാരശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം കണ്ടെത്തി. ജോലി സമയത്തിന് ശേഷമുള്ള മാതാപിതാക്കളുടെ ഫോൺ ഉപയോഗവും കുട്ടികളുടെ സംസാരവികാസത്തിലെ പിന്നാക്കാവസ്ഥയും തമ്മിൽ ബന്ധമുണ്ടെന്നാണ് പോർചുഗലിലെ റെെസ് ഹെൽത്ത്, അവെയ്‌റോ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. കുട്ടികളുടെ ഭാഷാശേഷി വികസിക്കുന്നത് അവർ കേൾക്കുന്ന കാര്യങ്ങളിലൂടെ മാത്രമല്ലെന്നും ചുറ്റുമുള്ളവരുമായി നടത്തുന്ന ദൈനംദിന സംഭാഷണങ്ങളും ഇടപെടലുകളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും പഠനത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കി കുട്ടികളുടെ സംസാരശേഷിയെ എങ്ങനെ സ്വാധീനിക്കും? കുട്ടികളുടെ ഉച്ചാരണവികാസത്തിൽ “സ്ക്രീൻ ഉപയോഗവും കുടുംബാന്തരീക്ഷവും ചെലുത്തുന്ന സ്വാധീനം” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിൽ, മൂന്ന് മുതൽ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള 93 പോർചുഗീസ് സംസാരിക്കുന്ന കുടുംബങ്ങളെയാണ് ഗവേഷകർ പരിശോധിച്ചത്. മാതാപിതാക്കളുടെ മൊബൈൽ ഫോൺ ഉപയോഗം, രാത്രിയിലെ കുട്ടികളുടെ ടാബ്‌ലെറ്റ് ഉപയോഗം, കുടുംബാംഗങ്ങൾ തമ്മിലുള്ള അമിതമായ ആശ്രിതബന്ധം എന്നിവ സംസാരവികാസം വൈകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. മാതാപിതാക്കളുടെ സ്ക്രീൻ ഉപയോഗം നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരങ്ങൾ കുറക്കുന്നതാകാം ഇതിന് ഒരു കാരണം. അറിയിപ്പുകൾ, ഫോൺ കോളുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും സംസാരിക്കാനുള്ള അവരുടെ ശ്രമങ്ങൾ ശ്രദ്ധിക്കാനും ദൈനംദിന പ്രവർത്തനങ്ങളിലൂടെ പുതിയ വാക്കുകൾ പരിചയപ്പെടുത്താനുമുള്ള അവസരങ്ങൾ മാതാപിതാക്കൾക്ക് നഷ്ടമായേക്കാം. മുതിർന്നവർ സംസാരിക്കുന്നത് കേൾക്കുക മാത്രമല്ല, കുട്ടികൾക്ക് സ്വയം സംഭാഷണങ്ങൾ ആരംഭിക്കാനുള്ള അവസരങ്ങളും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഭാഷാവികാസത്തിന് ദൈനംദിന സംഭാഷണങ്ങൾ പ്രധാനമാകുന്നത് എന്തുകൊണ്ട്? പുതിയ വാക്കുകൾ പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല കുട്ടികളുടെ സംസാരവികാസം. ശബ്ദങ്ങൾ കേൾക്കാനും ഉച്ചാരണം പരിശീലിക്കാനും ഭാഷ മനസ്സിലാക്കാനും സംഭാഷണങ്ങളിൽ പങ്കുചേരാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് ആവശ്യമാണ്. ഭക്ഷണസമയത്തെ സംഭാഷണങ്ങൾ, നഴ്സറി പാട്ടുകൾ പാടുക, ഉറങ്ങുന്നതിന് മുമ്പ് കഥകൾ വായിച്ചുകൊടുക്കുക, ഒരുമിച്ച് കളിക്കുക തുടങ്ങിയവയിലൂടെ കുട്ടികൾക്ക് ഈ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നു. കുട്ടികൾക്ക് പ്രതികരിക്കാനും സ്വയം സംഭാഷണങ്ങൾക്ക് തുടക്കമിടാനും മതിയായ സമയം നൽകേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്ക് എന്താണ് വേണ്ടതെന്ന് മുതിർന്നവർ മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുകയോ കുട്ടിക്കുവേണ്ടി ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുമ്പോൾ, സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങൾ അറിയാതെ തന്നെ പരിമിതപ്പെടുത്തിയേക്കാം. രാത്രിയിലെ സ്ക്രീൻ ഉപയോഗവും സംസാരവികാസത്തെ ബാധിക്കുമോ? രാത്രിയിൽ കുട്ടികൾ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നതും അവരുടെ ഉച്ചാരണവികാസത്തിലെ പിന്നാക്കാവസ്ഥയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രാത്രിയിലെ സ്ക്രീൻ ഉപയോഗം നേരിട്ട് സംസാരവൈകല്യത്തിന് കാരണമാകുന്നുവെന്ന്, കണ്ടെത്തലുകൾ തെളിയിക്കുന്നില്ല. എന്നാൽ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യം പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സംസാരവികാസത്തിന് മാതാപിതാക്കൾക്ക് എന്തുചെയ്യാം? ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ കുട്ടികളുമായുള്ള ആശയവിനിമയം വർധിപ്പിക്കാം.ഭക്ഷണസമയത്ത് ഫോൺ മാറ്റിവെക്കുക,കുട്ടികളുമായി സംസാരിക്കാൻ സമയം കണ്ടെത്തുക,പുസ്തകങ്ങൾ വായിക്കുക,പുതിയ വാക്കുകളും ശബ്ദങ്ങളും പരിചയപ്പെടുത്തുക,സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക,കുട്ടികൾക്ക് ചിന്തകൾ പ്രകടിപ്പിക്കാൻ സമയം നൽകുക,ഉറങ്ങുംമുമ്പ് സ്ക്രീൻ ഒഴിവാക്കുക തുടർന്ന ശീലങ്ങൾ ഉൾപ്പെടുത്തുക. സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിൽ സംസാരവൈകല്യമുണ്ടാക്കുമെന്ന് പഠനം തെളിയിക്കുന്നില്ല. ഫോൺ ഉപയോഗവും സംസാരവികാസത്തിലെ പിന്നാക്കാവസ്ഥയും തമ്മിലുള്ള ബന്ധം മാത്രമാണ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot