കുമ്പളയിൽ ഫെയ്സ് ക്രീം സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി; അന്വേഷണമാരംഭിച്ച് പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും

കാസർകോട്: കാസർകോട് കുമ്പളയിൽ പ്രവർത്തിച്ചിരുന്ന ഫെയ്സ് ക്രീം മാർക്കറ്റിങ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി. ‘ഡിഗ്മ മാർക്കറ്റിങ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് പൂട്ടിയത്. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പെടെയുള്ളവ പൂർണമായും നീക്കം ചെയ്ത നിലയിലാണ്. മലപ്പുറത്ത് ഈ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നതിന് പിന്നാലെയാണ് ഉടമകൾ ഓഫീസ് പൂട്ടി കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസും ഡ്രഗ് കൺട്രോൾ യൂണിറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




